---
title: "ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ബസ് സ്‌ക്കൂട്ടറിലിടിച്ച് പാലോളി സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു"
english_title: "Two natives of Paloli were injured after a bus hit a scooter at Balussery Block Road Junction."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215240/two-natives-of-paloli-were-injured-after-a-bus-hit-a-scooter-at-balussery-block-road-junction"
published_at: "2024-06-26T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c48942ce6b_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ബസ് സ്‌ക്കൂട്ടറിലിടിച്ച് പാലോളി സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു

> **Lead Summary:** ബാലുശ്ശേരി : ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ബസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

## Article Content

ബാലുശ്ശേരി : ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ബസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

പാലോളി അബ്ദുല്‍സലാം കൂരിക്കണ്ടി, ബഷീര്‍ കൂരിക്കണ്ടി ഇവര്‍ സ്വദേശമായ കൂട്ടാലിട പാലോളിയിലേക്ക് പോകുമ്പോള്‍ ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ രണ്ടുപേരെയും മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഭാഗത്തുനിന്നും ബാലുശ്ശേരി ഭഗത്തേക്ക് വരികയായിരുന്ന അര്‍ച്ചന ബസ്സാണ് അപകടമുണ്ടാക്കിയത്. പരുക്കേറ്റവരെ നാട്ടുകാരും പോലീസുംചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215240/two-natives-of-paloli-were-injured-after-a-bus-hit-a-scooter-at-balussery-block-road-junction)