---
title: "ബ്ലോക്ക് റോഡ് അപകടം: പരിക്കുപറ്റിയവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി"
english_title: "Block road accident: The injured were shifted to Kozhikode Medical College Hospital"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215342/block-road-accident-the-injured-were-shifted-to-kozhikode-medical-college-hospital"
published_at: "2024-06-27T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d08f58007d_0000_ATTACH__.jpg"
keywords: []
---

# ബ്ലോക്ക് റോഡ് അപകടം: പരിക്കുപറ്റിയവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ഇന്നലെ വൈകീട്ട് സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് പരിക്ക് പറ്റിയ പാലോളി സ്വദേശികളായ പാലോളി അബ്ദുല്‍സലാം കൂരിക്കണ്ടി, ബഷീര്‍ കൂരിക്കണ്ടി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ഇന്നലെ വൈകീട്ട് സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് പരിക്ക് പറ്റിയ പാലോളി സ്വദേശികളായ പാലോളി അബ്ദുല്‍സലാം കൂരിക്കണ്ടി, ബഷീര്‍ കൂരിക്കണ്ടി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കാലിനാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇവര്‍ സ്വദേശമായ കൂട്ടാലിട പാലോളിയിലേക്ക് പോകുമ്പോള്‍ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റ രണ്ടുപേരെയും മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയിരുന്നു. കൊയിലാണ്ടി -താമരശ്ശേരി റൂട്ടിലോടുന്ന അരമന ബസ്സാണ് സ്‌ക്കൂട്ടറില്‍ തട്ടിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215342/block-road-accident-the-injured-were-shifted-to-kozhikode-medical-college-hospital)