കൊയിലാണ്ടി : നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും, ഗൈഡ്സ് യൂണിറ്റും, എൻ.എസ്.എസ്. യൂണിറ്റും, കൊയിലാണ്ടി ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് നമ്മുടെ നാടുകളില്‍ വ്യാപിക്കുകയാണ്.
സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഈ വിപത്തിനെതിരെ കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. അഭിഭാഷകൻ രാജീവൻ മല്ലിശ്ശേരി ക്ലാസ്സ് നയിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ അമ്പിളി കെ.കെ. അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പ്രധാനാധദ്ധ്യാപിക അജിത, കരിയർ ഗൈഡൻസ് സെൽ കോഡിനേറ്റർ വിനീത് കെ.പി. എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
ഗൈഡ്സ് യൂണിറ്റ് ലീഡർ എം.എം.ദേവപ്രിയ സ്വാഗതവും എൻ.എസ്.എസ്. യൂണിറ്റ് അംഗം മിദ ഷെറിൻ നന്ദിയും പറഞ്ഞു. ലഹരി വിരുദ്ധ ദിന ചടങ്ങിൽ ഗൈഡ്സ് യുണിറ്റ് അംഗം വിസ്മയ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സോളമൻ ബേബി, സ്മിത പി., സിന്ധു വി.കെ., കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി വളണ്ടിയർ ഉഷ ചന്ദ്രൻ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി.
Natuvathur Sri Vasudeva Ashram Govt. An anti-drug awareness class was conducted in the higher secondary school