നന്മണ്ട : കരാറുകാരൻ റോഡ് കോൺക്രീറ്റ് ചെയ്തില്ല. യാത്ര ദുഷ്ക്കരമായ റോഡിൽ യാത്രക്കാർക്ക് സുഗമ പാതയൊരുക്കാൻ സത്യൻ.
14 ലെ കൂളിയാക്കിൽ സത്യനാണ് നാട്ടുകാരുടെ യാത്ര സുഗമമാക്കാൻ ഒരു ദിവസത്തെ കൂലിപ്പണി ഒഴിവാക്കി റോഡിലെ ചളിയും വെള്ളക്കെട്ടും ഒഴിവാക്കാൻ മുന്നിട്ടിറങ്ങിയത്.
രണ്ടു വർഷം മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി അഞ്ച് ലക്ഷംരൂപ വകയിരുത്തിയാണ്14 മില്ല് കൂളിയാക്കിൽ റോഡ് ടാറിങ് പ്രവൃത്തി പൂർത്തിയാക്കിയത്.
80 മീറ്റർ ടാറിങ് കഴിഞ്ഞ റോഡിന്റെ പുതുമോടി മായും മുമ്പെ ജൽ ജീവൻ മിഷന്റെ കുടിവെള്ളപൈപ്പിനു വേണ്ടി റോഡ് വെട്ടിപ്പൊളിച്ചു.
കൂനിന്മേൽ കുരുവെന്നൊണം ഇപ്പോഴിതാ ഗ്യാസ് പൈപ്പ്ലൈനിനു വേണ്ടി വെട്ടിപ്പൊളിച്ചതോടെ യാത്രാ ക്ലേശം ഇരട്ടിയാവുകയും ചെയ്തു.
കരാറുകാരനെ ബന്ധപ്പെട്ടിട്ടും കോൺക്രീറ്റ് നടപടിയായില്ല. കാലവർഷം വന്നാൽ റോഡിലൂടെയുള്ള യാത്ര അപ്രാപ്യമാണ്.
15 ലേറെ കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ ഗ്രാമീണ പാത. സ്കൂൾ കുട്ടികൾ തൊട്ട് വയോജനങ്ങൾ വരെ സഞ്ചരിക്കുന്ന പാതയാണ്'. ഇതാണ് സത്യനെ റോഡ് നന്നാക്കാൻ പ്രേരിപ്പിച്ചത്.
Sathyan to facilitate travel on the road which is difficult to travel due to gas pipeline work