പയ്യോളി : പയ്യോളി ടൗണിലെ ദേശീയപാത വെള്ളക്കെട്ടിൽ മുങ്ങിയതിന് ഇനിയും പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരും ജനപ്രതിനിധികളും നന്തിയിലെ വഗാഡ് വക ഓഫീസ് ഉപരോധിച്ചു.
ഇന്ന് രാവിലെയാണ് നൂറോളം പേർ ദേശീയപാത വികസന പ്രവൃത്തിയുടെ ഉപകരാറുകാരായ വഗാഡ് കമ്പനിയുടെ ഓഫീസ് ഉപരോധിച്ചത്.
കാലവർഷം ശക്തമായതോടെ പയ്യോളി കോടതി പരിസരം മുതൽ രണ്ടാം ഗേറ്റ് വരെയുള്ള റോഡ് വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണുള്ളത്.
അതുകൊണ്ട് തന്നെ ഗതാഗതം മിക്ക സമയങ്ങളിലും തടസ്സപ്പെട്ടു പോവുകയും ചെയ്യുന്നുണ്ട് മുൻസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ, അഷ്റഫ് കോട്ടക്കൽ, കെ.ടി സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.
ഉപരോധത്തിന് ശേഷം അധികൃതരുമായി ചർച്ച നടത്തി സർവീസ് റോഡ് ഉയർത്തി റീടാറിംഗ് നടത്താമെന്ന് ഉറപ്പുനൽകിയതിൻ്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു.
National highway in Paioli town flooded; The locals besieged the Wagad Company office