ബാലുശ്ശേരി : കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് 11 മാസം പിന്നിട്ടിട്ടും അന്വേഷണ ഏജൻസികൾ ഇരുട്ടിൽ തപ്പുന്നതിൽ പ്രതിഷേധിച്ച് ബാലുശ്ശേരിയിൽ ആക്ഷൻ കമ്മറ്റി ബഹുജന റാലിയും ബഹുജന സദസ്സും സംഘടിപ്പിച്ചു.
ഏറെ ദുരൂഹതയുള്ള കേസായിട്ടും പോലീസ് വലിയ വീഴ്ചയാണ് വരുത്തിയതെന്ന് ആക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ: പി രാജേഷ് കുമാർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
മാമിയുടെ തിരോധാനത്തിൽ ദുരൂഹത കണ്ടെത്താൻ ഇതുവരെ പോലീസ് ന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മാമിയുടെ ജന്മനാടായ കാക്കൂരും ബാലുശ്ശേരിയിലും ഒപ്പുശേഖരണവും ആക്ഷൻ കമ്മറ്റിയും രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങിയത്.
ബാലുശ്ശേരിയിൽ നടന്ന റാലിയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. കെ.രാമചന്ദ്രൻ മാസ്റ്റർ, പി.പി രവീന്ദ്രനാഥ്, കെ. അഹമ്മദ് കോയ മാസ്റ്റർ, കെ.വി. ബാലൻ, സുരേഷ് അമ്പാടി, പി.ആർ രഘുത്തമൻ, അശ്റഫ് കുന്നുമ്മൽ, പി.കെ. കബീർ സലാല കെ.ഷാജി എന്നിവർ പ്രസംഗിച്ചു.
അസ് ലംബക്കർ സ്വാഗതവും ഭരതൻ പുത്തൂർ വട്ടം നന്ദിയും പറഞ്ഞു. പോലീസ് ൻ്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹർജിയിൽ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിരിക്കുകയാണ്. ഹര്‍ജി അടുത്ത മാസം 17ന് വീണ്ടും പരിഗണിക്കും.ലോക്കല്‍ പൊലീസിന്‍റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ റുക്സാന ഹൈക്കോടതിയിൽ ഹരജി നൽകിയത്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്‍റേയും പൊലീസിന്‍റേയും വിശദീകരണം തേടി.
മാമിയുടെ തിരോധാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. മുഹമ്മദിന്‍റെ ജീവന്‍ അപകടത്തിലാണെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ആട്ടൂരിനെ കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റില്‍ നിന്നും കാണാതാവുന്നത്. നടക്കാവ് എസ് എച്ച് ക്കായിരുന്നു അന്വേഷണ ചുമതല.
മുഹമ്മദിന‍്റെ സുഹൃത്തുക്കളുടേയും ബിസിനസ് പങ്കാളികളുടേയുമൊക്കെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു തിരോധാനത്തെ ക്കുറിച്ച ദുരൂഹത തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്ടൂം ആക്ഷൻ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ജൂലായ് 17ന് കോഴിക്കോട് ബഹുജന സദസ്സ് സംഘടിപ്പിക്കും.
Disappearance of Kozhikode real estate businessman Mohammad Attoor; Demanding to clear the mystery A massive public rally and mass audience was held at Balussery