---
title: "അത്തോളിയിൽ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി; 50,000 രൂപ പിഴ ചുമത്തി"
english_title: "Complaint of fuel leaking from petrol pump in Atholi; A fine of Rs 50,000 was imposed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/215545/complaint-of-fuel-leaking-from-petrol-pump-in-atholi-a-fine-of-rs-50000-was-imposed"
published_at: "2024-06-27T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667da0eb5ce24_petrol.jpg"
keywords: []
---

# അത്തോളിയിൽ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി; 50,000 രൂപ പിഴ ചുമത്തി

> **Lead Summary:** **അത്തോളി : **പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി. അത്തോളി ഹൈസ്കൂളിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ചോർച്ചയുള്ളതായാണ് പരാതി.

## Article Content

**അത്തോളി : **പമ്പിൽ നിന്നും ഇന്ധനം ചോരുന്നതായി പരാതി. അത്തോളി ഹൈസ്കൂളിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ചോർച്ചയുള്ളതായാണ് പരാതി.

പമ്പിന് സമീപത്തെ ഓവുചാലിലെ വെള്ളത്തിൽ ഡീസലിൻ്റെ സാന്നിദ്ധ്യം കണ്ട് നാട്ടുകാർ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് അത്തോളി പഞ്ചായത്ത് അധികൃതർ പമ്പിലെത്തി പരിശോധന നടത്തി.

പരിശോധനയിൽ ഓവിലെ വെള്ളത്തിലേക്ക് ഡീസൽ ചോർന്ന് ഒഴുകുന്നതായി അധികൃതർക്ക് ബോധ്യപ്പെട്ടു. തുടർന്ന് പമ്പിന് 50,000 രൂപ പിഴ ചുമത്തി.

അടിയന്തിരമായി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് അധികൃതർ പമ്പിന് നോട്ടീസ് നല്കുകയും ചെയതു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/215545/complaint-of-fuel-leaking-from-petrol-pump-in-atholi-a-fine-of-rs-50000-was-imposed)