ബാലുശ്ശേരിയില്‍ ബസ്, സ്‌ക്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുള്‍ സലാം മരണത്തിന് കീഴടങ്ങി

ബാലുശ്ശേരിയില്‍ ബസ്, സ്‌ക്കൂട്ടറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുള്‍ സലാം മരണത്തിന് കീഴടങ്ങി
Jun 29, 2024 10:21 AM | By RAJANI PRESHANTH

  ബാലുശ്ശേരി: ബാലുശ്ശേരിയില്‍ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കൂട്ടാലിട പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുള്‍ സലാം (50) മരണത്തിന് കീഴടങ്ങി. ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.

ഗുരുതരമായി പരിക്കേറ്റിരുന്ന കൂരിക്കണ്ടി ബഷീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുകയാണ്. ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം. എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് അബ്ദുള്‍ സലാം വിട പറഞ്ഞിരിക്കുന്നത്.

ജൂണ്‍ 26 ബുധനാഴ്ച വൈകുന്നേരം 7 മണിക്കായിരുന്നു ദാരുണമായ സംഭവം നടന്നത്. ബസ് സ്‌ക്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരായിരുന്നു ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയ കൂട്ടാലിട പാലോളി സ്വദേശികളായ കൂരിക്കണ്ടി അബ്ദുള്‍ സലാമും ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബഷീര്‍ കൂരിക്കണ്ടിയും.

അബ്ദുല്‍സലാമിനെ ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇരുവരും സ്‌കൂട്ടറില്‍ ബാലുശ്ശേരിയില്‍ നിന്നും പാലോളിയിലേക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന അരമന ബസ് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേര്‍ന്ന് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ദ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

പരേതരായ കുഞ്ഞി മമ്മതിന്റെയും ഖദീജയുടെയും മകനാണ്. ആരിഫയാണ് അബ്ദുള്‍ സലാമിന്റെ ഭാര്യ. മക്കള്‍: മുഹമ്മദ് നാജില്‍ (മലബാര്‍ ഗോള്‍ഡ്, കൊല്‍ക്കത്ത), നദ തസ്‌നി (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ആയിഷ (വള്ളിയോത്ത്), നബീസ (കക്കഞ്ചേരി), ഇക്കയ്യ (നരയംകുളം), മജീദ് (കാരടി പറമ്പില്‍), ഫാത്തിമ (കൊല്ലം), സുബൈദ (കക്കഞ്ചേരി).

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. ജനാസ പൊതുദര്‍ശനം പാലോളി നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍.  ഖബറടക്കം: ഇന്ന് ഉച്ചക്ക് ശേഷം പാലോളി ജുമാ മസ്ജിദില്‍ നടക്കും.

Koorikandi Abdul Salam, native of Paloli, died after being hit by a bus and a scooter in Balussery.

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories










News Roundup