---
title: "കേരള ചിക്കന്‍ വ്യാപാരികളുടെ കോഴിക്കോട് ജില്ലാ വാര്‍ഷികവും കുടുംബ സംഗമവും "
english_title: "Kozhikode District Annual and Family Reunion of Kerala Chicken Traders"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/216998/kozhikode-district-annual-and-family-reunion-of-kerala-chicken-traders"
published_at: "2024-07-03T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6685089ccb387_chikkan.JPG"
keywords: []
---

# കേരള ചിക്കന്‍ വ്യാപാരികളുടെ കോഴിക്കോട് ജില്ലാ വാര്‍ഷികവും കുടുംബ സംഗമവും 

> **Lead Summary:** **ബാലുശ്ശേരി**: കുടുംബശ്രീ കേരള ചിക്കന്‍ വ്യാപാരികളുടെ കോഴിക്കോട് ജില്ലാ 4-ാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. വയലട ലാ കാസ്‌കഡ റിസോട്ടില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ 17 ഔട്ട്‌ലറ്റുകളിലെയും പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

## Article Content

**ബാലുശ്ശേരി**: കുടുംബശ്രീ കേരള ചിക്കന്‍ വ്യാപാരികളുടെ കോഴിക്കോട് ജില്ലാ 4-ാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. വയലട ലാ കാസ്‌കഡ റിസോട്ടില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ 17 ഔട്ട്‌ലറ്റുകളിലെയും പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

നിലവിലുള്ള ഔട്ട്‌ലറ്റുകളില്‍ ആവശ്യത്തിന് കോഴികള്‍ ലഭിക്കാതെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യത്തില്‍ പുതിയ ഫാമുകള്‍ തുടങ്ങാതെ പുതിയ ഔട്ട്‌ലറ്റുകള്‍ അനുവദിക്കരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

സിഐടിയു ജില്ല സെക്രട്ടറി പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എ. നിഷ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

ജില്ല കുടുംബശ്രീ മുന്‍ അസി. ജില്ല മിഷന്‍ കോഡിനേറ്റര്‍ ടി. ഗിരീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. എം.കെ. ഷൈജ സ്വാഗതം പറഞ്ഞ ചടങ്ങിന് ആര്‍.പി. രജിഷ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/216998/kozhikode-district-annual-and-family-reunion-of-kerala-chicken-traders)