ചായയില്‍ കടുപ്പത്തിന് ചേര്‍ക്കുന്നത് കൊടും വിഷമെന്ന് കണ്ടെത്തല്‍. മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍ ചായപ്പൊടിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
മായം ചേര്‍ത്ത ചായപ്പൊടി നിര്‍മ്മിക്കുന്ന ഉറവിടം പരിശോധനയില്‍ കണ്ടെത്തുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സാഹസികമായാണ് വ്യാജ നിര്‍മ്മാണ സംഘത്തെ പിടികൂടിയത്.
തിരൂര്‍-താനൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജചായപ്പൊടി വീരന്മാര്‍ വലയിലായത്.
മണിക്കൂറുകള്‍ നീണ്ട പരിശോധനയുടെ നേര്‍ക്കാഴ്ച്ച പകര്‍ത്തി റിപ്പോര്‍ട്ടര്‍ സംഘവും ഒപ്പമുണ്ടായിരുന്നു. ജില്ലയിലെ തട്ടുകടകളില്‍ കഴിഞ്ഞ മാസം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയാണ് സംഭവങ്ങളുടെ തുടക്കം.
കടുപ്പം കൂടിയ ഒരു പ്രത്യേക ചായക്കായി ആവശ്യക്കാര്‍ ഏറെയാണ്. ചായപ്പൊടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ആദ്യം എത്തിയത് വൈലത്തൂരിലായിരുന്നു.
ആവശ്യക്കാരെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വിതരണക്കാരെ ബന്ധപ്പെട്ടു. വേങ്ങര സ്വദേശി അനസ് ഒരു വാഹനം നിറയെ ചായപ്പൊടിയുമായി വൈലത്തൂരിലെത്തി.
Additions to tea are highly poisonous; Intoxication after one drink, 2 people arrested