---
title: "തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസർ, ലാബ് അസിസ്റ്റൻ്റ് ഇന്റർവ്യൂ"
english_title: "Nursing Officer, Lab Assistant Interview at Tiruvambadi Family Health Centre"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217377/nursing-officer-lab-assistant-interview-at-tiruvambadi-family-health-centre"
published_at: "2024-07-04T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686cdc584baf_INTERVIEW.jpg"
keywords: []
---

# തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നഴ്സിംഗ് ഓഫീസർ, ലാബ് അസിസ്റ്റൻ്റ് ഇന്റർവ്യൂ

> **Lead Summary:** **തിരുവമ്പാടി : **തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന നഴ്സിംഗ് ഓഫീസർ, ലാബ് അസിസ്റ്റൻ്റ് എന്നിവരെ താത്കാലികമായി നിയമിക്കുന്നു.

## Article Content

**തിരുവമ്പാടി : **തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന നഴ്സിംഗ് ഓഫീസർ, ലാബ് അസിസ്റ്റൻ്റ് എന്നിവരെ താത്കാലികമായി നിയമിക്കുന്നു.

2024 ജൂലൈ 6 നു രാവിലെ 11 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.

യോഗ്യത : നഴ്സിംഗ് ഓഫീസർക്ക് ജി എൻ എം /ബി എസ്സ് സി നേഴ്സിംഗ് പരിജ്ഞാനം അഭികാമ്യം.

ലാബ് അസിസ്റ്റൻ്റിന് ലാബ് ടെക്നീഷ്യൻ/ലാബ് അസിസ്റ്റൻ്റ് യോഗ്യത അഭികാമ്യം.

ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാകേണ്ടതാണെന്ന്. മെഡിക്കൽ ഓഫീസർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217377/nursing-officer-lab-assistant-interview-at-tiruvambadi-family-health-centre)