---
title: "പന്തീരാങ്കാവിൽ ഇലയിൽ വിരിഞ്ഞ പപ്പായ; അപൂര്‍വമെന്ന് കൃഷി ഓഫീസർ, കൗതുകകാഴ്ച കാണാൻ കാഴ്ചക്കാരേറെ"
english_title: "Papaya in Panthirangavali leaves; The agriculture officer said it was rare, and there were many onlookers to see the sight"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217447/papaya-in-panthirangavali-leaves-the-agriculture-officer-said-it-was-rare-and-there-were-many-onlookers-to-see-the-sight"
published_at: "2024-07-05T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66877dd984763_0000_ATTACH__.jpg"
keywords: []
---

# പന്തീരാങ്കാവിൽ ഇലയിൽ വിരിഞ്ഞ പപ്പായ; അപൂര്‍വമെന്ന് കൃഷി ഓഫീസർ, കൗതുകകാഴ്ച കാണാൻ കാഴ്ചക്കാരേറെ

> **Lead Summary:** **കോഴിക്കോട് : **പന്തീരാങ്കാവ് പെരുമണ്ണ സ്വദേശിനിയായ സുമതിയുടെ വീട്ടിലേക്ക് ഇപ്പോള്‍ അടിക്കടി ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആ അദ്ഭുത കാഴ്ചയൊന്നു കാണാന്‍.

## Article Content

**കോഴിക്കോട് : **പന്തീരാങ്കാവ് പെരുമണ്ണ സ്വദേശിനിയായ സുമതിയുടെ വീട്ടിലേക്ക് ഇപ്പോള്‍ അടിക്കടി ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആ അദ്ഭുത കാഴ്ചയൊന്നു കാണാന്‍.

സുമതിയുടെ വീട്ടുവളപ്പിലെ പപ്പായയാണ് ഇപ്പോള്‍ നാട്ടിലെ താരം. പപ്പായ മരത്തിലെ ഇലയില്‍ കായ്ച്ച രണ്ട് പപ്പായകള്‍ കാണാനാണ് സന്ദര്‍ശക തിരക്ക് ഏറുന്നത്.

പെരുമണ്ണ റോഡില്‍ എടക്കോത്ത് റസിഡന്‍സ് അസോസിയേഷനു കീഴില്‍ വരുന്ന സുമതിയുടെ വീട്ടുപറമ്പിലാണ് ഈ കൗതുകകാഴ്ച. പപ്പായ പാകമായോ എന്ന് പരിശോധിക്കാന്‍ ഇറങ്ങിയ സുമതിയുടെ മകന്‍ അനൂപ് ആണ് ഇലയില്‍ രണ്ട് പപ്പായകള്‍ കണ്ടത്.

ഇലയോട് ചേര്‍ന്ന് തൂങ്ങി നില്‍ക്കുന്ന തരത്തിലാണ് ഇവയുള്ളത്. വിവരം ഒളവണ്ണ കൃഷി ഓഫീസറെ അറിയിച്ചപ്പോള്‍, അപൂര്‍വമായാണ് ഇങ്ങനെ ഉണ്ടാകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്തായാലും കൗതുക കാഴ്ച കാണാന്‍ ഒരോ ദിവസവും ആളുകള്‍ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217447/papaya-in-panthirangavali-leaves-the-agriculture-officer-said-it-was-rare-and-there-were-many-onlookers-to-see-the-sight)