ബാലുശ്ശേരി : മുണ്ടക്കര എ.യു.പി. സ്‌കൂള്‍ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം സിനിമാതാരം സലിംകുമാര്‍ നിര്‍വഹിച്ചു.
സ്‌കൂള്‍ ലൈബ്രറിയാണ് വായനയിലേക്കും എഴുത്തി ലേക്കും തന്നെ നയിച്ചതെന്ന് വായനാനുഭവങ്ങല്‍ പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കമ്പനിയായ കഝഢകഅയുടെയും ഷിഫ്റ്റിങ്ങ് ഓര്‍ബിറ്റ് ഫൗണ്ടേഷന്‍ ബാംഗ്ലൂരിന്റേയും സഹകരണത്തോടെയാണ് മുണ്ടക്കര എ.യു.പി. സ്‌കൂള്‍ ലൈബ്രറി നവീകരിച്ചത്.
രണ്ടായിരത്തോളം പുസ്തകങ്ങള്‍ ഉണ്ടായിരുന്ന മുണ്ടക്കര എ.യു.പി.സ്‌കൂള്‍ ലൈബ്രറി പുതിയ 8000 പുസ്തക ശേഖരവുമായാണ് വിപുലീകരിച്ചത്.
ലൈബ്രറിയില്‍ വിവിധ ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനയ്ക്കായ് ലഭിക്കും.
ആലങ്കോട് ലീലാക്യഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. എം. കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. പി. സഹീര്‍ മാസ്റ്റര്‍, പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ആര്‍.സി. സിജു, കഝഢകഅ ഡയറക്ടര്‍ എം. പി. സുരേഷ് കുമാര്‍, മുന്‍ പ്രധാന അധ്യാപകന്‍ പി.എസ്. മഹാദേവന്‍ മാസ്റ്റര്‍, സ്‌കൂള്‍ മാനേജര്‍ സുബ്ബലക്ഷ്മി അമ്മാള്‍, പി.വി. പ്രസാദ്, മാത്യ സമിതി ചെയര്‍പേഴ്സണ്‍ ശരണ്യ. എം.പി. എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ കെ. സന്തോഷ് സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി. എന്‍. ബിജീഷ് നന്ദിയും പറഞ്ഞു.
Mundakara A.U.P. Actor Salim Kumar inaugurated the renovated school library.