---
title: "ഞാറ്റുവേല ചന്തയും കർഷകസഭകളുടെയും ഉദ്ഘാടനം നടത്തി "
english_title: "Inauguration of Nhatuvela market and farmers councils"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217668/inauguration-of-nhatuvela-market-and-farmers-councils"
published_at: "2024-07-05T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688161f0cb5d_0000_ATTACH__.jpg"
keywords: []
---

# ഞാറ്റുവേല ചന്തയും കർഷകസഭകളുടെയും ഉദ്ഘാടനം നടത്തി 

> **Lead Summary:** **കൂത്താളി : **കൂത്താളി ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനൂപ് കുമാർ വി എം ഉദ്ഘാടന കർമം നിർവഹിച്ചു.

## Article Content

**കൂത്താളി : **കൂത്താളി ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അനൂപ് കുമാർ വി എം ഉദ്ഘാടന കർമം നിർവഹിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി നളിനി അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജശ്രീ, പഞ്ചായത്തിലെ മറ്റു വാർഡ് മെമ്പർമാരായ, , വിനോയ് , ഷൈനി , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കർഷകർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217668/inauguration-of-nhatuvela-market-and-farmers-councils)