---
title: "ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ 2024 വർഷത്തെ രാജ്യപുരസ്കാർ അവാർഡ് ഒലീവ് പബ്ളിക് സ്കൂളിന്  "
english_title: "Rajyapuraskar Award 2024 by Hindustan Scout and Guides to Olive Public School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218026/rajyapuraskar-award-2024-by-hindustan-scout-and-guides-to-olive-public-school"
published_at: "2024-07-07T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a3eb3bd2be_0000_ATTACH__.jpg"
keywords: []
---

# ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ 2024 വർഷത്തെ രാജ്യപുരസ്കാർ അവാർഡ് ഒലീവ് പബ്ളിക് സ്കൂളിന്  

> **Lead Summary:** **പേരാമ്പ്ര : **ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ 2024 വർഷത്തെ രാജ്യപുരസ്കാർ അവാർഡ് കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനിൽ നിന്നും ഒലീവ് പബ്ളിക് സ്കൂൾ ഏറ്റുവാങ്ങി.

## Article Content

**പേരാമ്പ്ര : **ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻ്റ് ഗൈഡ്സിൻ്റെ 2024 വർഷത്തെ രാജ്യപുരസ്കാർ അവാർഡ് കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാനിൽ നിന്നും ഒലീവ് പബ്ളിക് സ്കൂൾ ഏറ്റുവാങ്ങി.

വിദ്യാർത്ഥികളായ ഇഷാൻ എഫ്. എം, ഐഷ നിയ കെ.കെ മിൻഹ ഷെറിൻ,സഫാനത്ത് 'യു.കെ എന്നീ വിദ്യാർത്ഥികൾക്കാണ് ഈ തവണ രാജ്യപുരസ്കാർ ലഭിച്ചത്.

സ്കൂൾ അധ്യാപികയും സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സ് കമ്മീഷണറുമായ മിനി ചന്ദ്രൻ , സ്കൗട്ട് ട്രെയിനർ ലീന ഇം എം എന്നിവരാണ് വിദ്യാർത്ഥികൾക്കൊപ്പം പുരസ്കാരം ഏറ്റുവാങ്ങി.

തിരുവനന്തപുരം കവടിയാറിലെ ക്രൈസ്റ്റ് നഗർ സി.എം.ഐ. സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻ്റ് ഗൈഡ്സ് ചീഫ് കമ്മീഷണർ അബ്ദുൾ നാസർ, സ്റ്റേറ്റ് സെക്രട്ടറി ജൗഹർ എം.ട്രഷറർ ദീപാചന്ദ്രൻ, സ്റ്റേറ്റ് കമ്മീഷണർ .ഉണ്ണികൃഷ്ണൻ എം. എന്നിവർ , ക്രൈസ്റ്റ് നഗർസിഎം ഐ സ്കൂൾ മാനേജർ റവ ഫാദർ സേവ്യർ അമ്പാട്ട് തുടങ്ങിയവർ സന്നിഹിതരായി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218026/rajyapuraskar-award-2024-by-hindustan-scout-and-guides-to-olive-public-school)