മഞ്ഞ പുഴ രാമൻ പുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെയും എം എൽ എയുടെയും നേതൃത്വത്തിൽ കൃഷിഭവന്റെ സഹായത്തോടെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലുമായി ഓണക്കാലത്തേക്കായി ചെണ്ടുമല്ലി കൃഷി വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
പദ്ധതിയുടെ മണ്ഡല തല ഉദ്ഘാടനം ബാലുശ്ശേരി പഞ്ചായത്തിലെ വാർഡ് 3ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് അധ്യക്ഷയായി.കൃഷി ഓഫീസർ ശുഭശ്രീ സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി ടി പ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഫൈസൽ എന്നിവർ നടത്തി.
മണ്ഡലം കോഓർഡിനേറ്റർ പി കെ ബാലകൃഷ്‌ണൻ വാർഡ് മെമ്പർമാരായ പി എൻ അശോകൻ, ശിഖ എ ,വിജേഷ് ഇ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
കൃഷി ഉദ്യോഗസ്ഥരായ ജയരാജൻ, സിന്ധു ഹരിത കേരളം മിഷൻ ആർ പി കൃഷ്ണപ്രിയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ബാലുശ്ശേരി പഞ്ചായത്തിലെ മികച്ച കർഷകൻ ആയ ജനാർദ്ദനൻ പൂളപ്പറമ്പിലിന്റെ അര ഏക്കർ കൃഷി ഇടത്തിലാണ് ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ബാലുശ്ശേരി കൃഷി ഭവനാണ് ഇതിനുവേണ്ട പിന്തുണ സഹായം നൽകിയത്. മണ്ഡലത്തിൽ 6ഹെക്ടർ ഓളം പ്രദേശത്താണ് ചെണ്ടുമല്ലിക്കൃഷി ഒരുങ്ങുന്നത്.
മഞ്ഞപുഴ-രാമൻ പുഴ സമഗ്ര വികസന പദ്ധതി യുടെ ഭാഗമായി ഈ വർഷം ആരംഭിക്കുന്ന കാർഷിക മേഖലയിലെ ക്യാമ്പയിനുകളുടെ തുടക്കമാണ് ചെണ്ടുമല്ലി കൃഷി വ്യാപനം.
Balusherry mandal with chendumalli cultivation to prepare flowers for Onam