കൂട്ടാലിട : മുന്നൂറും, അതിലധികവും രോഗികൾ നിത്യേന ഒപിയിൽ എത്തുന്ന കോട്ടൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കൂടുതൽ ഡോക്‌ടർമാരെ നിയമിച്ചു നിലവിലുള്ള പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കോട്ടൂർ പഞ്ചായത്ത് യു.ഡി.എഫ്.കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ധർണയിൽ നേതാക്കൾ ആവശ്യപ്പെട്ടു.
ഒരു ഡോക്‌ടറുടെ സേവനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. പഞ്ചായത്തിൽ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ യു.ഡി.എഫ്.മെമ്പർമാർ പ്രതിനിദാനം ചെയ്യുന്ന വാർഡുകളോട് കാണിക്കുന്ന അവഗണന ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ്.പാർലമെന്ററിലീഡർ അരവിന്ദാക്ഷൻ വിശദമാക്കി.
ധർണ്ണ ഡി.സി.സി.സെക്രട്ടറി നിജേഷ്അരവിന്ദ് ഉദ്ഘാടനം ചെയ്തു. നിലാവ്,മുട്ടഗ്രാമം തുടങ്ങി പഞ്ചായത്ത് ആവിഷ്‌കരിച്ച എല്ലാ പദ്ധതികളും മുട്ടയിൽ തന്നെ ചത്തുപോയ അവസ്ഥയാണ് നിലവിലുള്ളത്, തെറ്റ് തിരുത്തി മുമ്പോട്ട് പോയില്ലെങ്കിൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ അനുഭവം എൽ.ഡി.എഫ് ഭരിക്കുന്ന കോട്ടൂരിലെ ഭരണ സമിതിക്കും ഉണ്ടാവുമെന്ന് ധർണ്ണ ഉത്ഘാടനം ചെയ്‌ത നിജേഷ്അരവിന്ദ് അഭിപ്രായപ്പെട്ടു. കെ.കെ.അബൂബക്കർ അധ്യക്ഷത വഹിച്ചു.
നിസാർ ചേലേരി മുഖ്യ പ്രഭാഷണംനടത്തി . വികസന മുരടിപ്പും,സ്വജന പക്ഷപാതവും ആരോപിച്ച് നടത്തിയ സാഹ്നപ്രതിഷേധ ധർണ്ണക്ക് യു.ഡിഎഫിന്റെ എട്ട് ജനപ്രതിനിധി കളും നേതൃത്വം നല്കി.
കെ.അമ്മദ് കോയ, സി.രാജൻ, പി.മുരളീധരൻ നമ്പൂതിരി, എംകെ.അബ്ദുസ്സമദ്, എംപി.ഹസ്സൻകോയ, ടി.E സി.എച്ച്.സുരേന്ദ്രൻ,ചന്ദ്രൻ പുക്കിണറമ്പത്ത്, കെ.അബ്‌ദുൽ മജീദ്, സൈഫുള്ളപാലൊളി, ഇസ്മാഈൽ വി.കെ., സുരേഷ്,ടി.അസ്സൻകോയ,അശോകൻ തിരുവോട്, ശശി പാവുക്കണ്ടി,എം.ബഷീർ എന്നിവർ പ്രസംഗിച്ചു.
Kotur Arogya Kendra to appoint more doctors - UDF