കോക്കല്ലൂർ : ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിൽ കുട്ടികൾക്കായി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടികൾ പ്രിൻസിപ്പൽ നിഷ. എൻ. എം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻ്ററി വിഭാഗം സ്കൗട്ട് ട്രൂപ്പിൻ്റെയും എൻ. എസ്. എസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ കോക്കല്ലൂർ അങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ റാലി നടന്നു.
"അരുത് ലഹരി" എന്ന പേരിൽ ക്വിസ് മത്സരം നടന്നു. ഹയർ സെക്കൻ്ററിയിലെ പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്നായി ഇരുപത്തിനാല് കുട്ടികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു.
പ്ലസ് വൺ സയൻസ് ക്ലാസ്സിലെ ദിയജമീല പി.കെ പ്ലസ് ടു സയൻസ് ക്ലാസ്സിലെ ഫിന ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനവും പ്ലസ് വൺ സയൻസ് ക്ലാസ്സിലെ സുഹാന.യു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുട്ടികൾക്കായി "ലഹരിക്കുരുതി..അറിയുക തിരിച്ചറിയുക" എന്ന പേരിൽ വീഡിയോ പ്രദർശനം നടന്നു. മുഴുവൻ കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിഷ മനോജ്, സ്കൗട്ട് ട്രൂപ്പ് ലീഡർ ഋഷികേശ്.ആർ, എൻ.എസ്.എസ് ലീഡർമാരായ സിദ്ധാർത്ഥ്.എസ്, അനാമിക. എം.എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
World Anti-Drug Day; Various programs were organized for the children in Kokkallur Government School