---
title: "സ്വകാര്യ ബസ്സ് മിനിലോറിയിൽ ഇടിച്ച് അപകടം; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു"
english_title: "Private bus collides with minilorry; Traffic was blocked on the national highway."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218387/private-bus-collides-with-minilorry-traffic-was-blocked-on-the-national-highway"
published_at: "2024-07-08T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668beec37f09d_0000_ATTACH__.jpg"
keywords: []
---

# സ്വകാര്യ ബസ്സ് മിനിലോറിയിൽ ഇടിച്ച് അപകടം; ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **താമരശ്ശേരി : **കോഴിക്കോട് -കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട്‌ സ്വകാര്യ ബസ് മിനിലോറിയിൽ ഇടിച്ച് അപകടം.

## Article Content

**താമരശ്ശേരി : **കോഴിക്കോട് -കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട്‌ സ്വകാര്യ ബസ് മിനിലോറിയിൽ ഇടിച്ച് അപകടം.

കോഴിക്കോട് നിന്നും ദേവാലയിലേക്ക് പോകുന്ന സ്വകാര്യ ബസ് മറ്റൊരു ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിർദിശയിൽ വന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മിനിലോറിയിലെ ഉണ്ടായിരുന്ന കപ്പ റോഡിൽ ചിതറുകയും ചെയ്തു. വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.

അപകടത്തെ തുടർന്നു ഏറെ നേരം ദേശീയ പാതയിൽ ഗതാഗത തടസ്സം നേരിട്ടു.

താമരശ്ശേരി ട്രാഫിക് എസ് ഐ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. ആളപായമില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218387/private-bus-collides-with-minilorry-traffic-was-blocked-on-the-national-highway)