---
title: "നടുവണ്ണൂരിൽ ആതുര സേവന രംഗത്ത് അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ ആദരിച്ചു"
english_title: "Doctors who have been working in the field of emergency services for more than fifty years were honored in Naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218418/doctors-who-have-been-working-in-the-field-of-emergency-services-for-more-than-fifty-years-were-honored-in-naduvannur"
published_at: "2024-07-08T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c02dfa4054_DOCTOR.jpg"
keywords: []
---

# നടുവണ്ണൂരിൽ ആതുര സേവന രംഗത്ത് അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ ആദരിച്ചു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂരിൽ ആതുര സേവന രംഗത്ത് അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ എസ് വൈ എസ് കുന്നരംവെള്ളി യൂണിറ്റ് സാന്ത്വനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂരിൽ ആതുര സേവന രംഗത്ത് അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ എസ് വൈ എസ് കുന്നരംവെള്ളി യൂണിറ്റ് സാന്ത്വനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.

ഡോക്ടർ എ എം ശങ്കരൻ നമ്പൂതിരി, ഡോക്ടർ യൂസുഫ് എന്നിവരെയാണ് കരിമ്പാപൊയിൽ മെട്രോ ഹോസ്പിറ്റലിൽ വെച്ച് ആദരിച്ചത്.

ചടങ്ങിൽ സാന്ത്വനകേന്ദ്രം ചെയർമാൻ ജബ്ബാർ ഹാജി പുതിയപ്പുറം, ജന. കൺവീനർ യൂസുഫ് ലത്വീഫി എന്നിവർ ഉപഹാരം സമ്മാനിച്ചു.

അബ്ദുൾ ഖാദർ ചാത്തോത്ത്, കൃഷ്ണദാസ് ചീടത്തിൽ, അഷറഫ് പുതിയപ്പുറം യൂസുഫ് ഹാജി അൽസഫ, ഇസ്മായിൽ മുസ്ലിയാർ, മുജീബ് വി.കെ, നാസർ മുസ്ലിയാർ പി.ടി ഇസ്മായിൽ മുസ്ലിയാർ വെള്ളിയൂർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218418/doctors-who-have-been-working-in-the-field-of-emergency-services-for-more-than-fifty-years-were-honored-in-naduvannur)