രാജ്യ സഭ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന്‍ എംപിക്ക് ശനിയാഴ്ച പൗര സ്വീകരണം നല്‍കും

 രാജ്യ സഭ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന്‍ എംപിക്ക് ശനിയാഴ്ച പൗര സ്വീകരണം നല്‍കും
Jul 9, 2024 12:51 PM | By Vyshnavy Rajan

കോഴിക്കോട് : രാജ്യ സഭ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന്‍ എം.പി ക്ക് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 13 ശനിയാഴ്ച പൗര സ്വീകരണം നല്‍കും.

കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് വൈകീട്ട് 3 മണിക്ക് നടക്കുന്ന സ്വീകരണം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കും. മുസ്‌ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍, മറ്റു രാഷ്ട്രീയ - മത - സാമൂഹ്യ - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

മുസ് ലീഗ് പ്രതിനിധിയായി രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഹാരിസ് ബീരാന്‍ എം.പി യുടെ പ്രഥമ സ്വീകരണമാണ് കോഴിക്കോട് വെച്ച് നടക്കാന്‍ പോവുന്നത്.

സ്വീകരണത്തിന്റെ വിജയത്തിനായി ജൂലൈ 09 ന് നിയോജക മണ്ഡലം യോഗങ്ങളും, ജൂലൈ 10 ന് പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല യോഗങ്ങളും, ജൂലൈ 11 ന് വാര്‍ഡ് / ശാഖ യോഗങ്ങളും ചേരും.

കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും, ജില്ലാ ഭാരവാഹികളുടേയും യോഗം മുസ്‌ലിം ലീഗ് പാര്‍ലിമെന്‍ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.സി മായിന്‍ ഹാജി പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു. ടി.ടി ഇസ്മായില്‍ സ്വാഗതവും, സൂപ്പി നരിക്കാട്ടേരി നന്ദിയും പറഞ്ഞു.

പാറക്കല്‍ അബ്ദുള്ള, ഷാഫി ചാലിയം, യു.സി രാമന്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, എസ്.പി കുഞ്ഞഹമ്മദ്, പി ഇസ്മായില്‍, കെ.ടി അബ്ദുറഹിമാന്‍, വി.കെ ഹുസൈന്‍ കുട്ടി, ഒ.പി നസീര്‍, അഡ്വ. എ.വി അന്‍വര്‍, എ.പി മജീദ് മാസ്റ്റര്‍, എം കുഞ്ഞാമുട്ടി, കെ.കെ നവാസ്, റഷീദ് വെങ്ങളം സംസാരിച്ചു.

Rajya Sabha elected MP Adv. Harris Beeran MP will be given a civic reception on Saturday

Next TV

Related Stories
അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു

Jul 18, 2024 09:40 PM

അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു

അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം...

Read More >>
ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ നിർവഹിച്ചു

Jul 18, 2024 09:08 PM

ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ നിർവഹിച്ചു

ജനശ്രീ സംഘം ബാലുശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ഉച്ചഭക്ഷണം വിതരണം ഉദ്ഘാടനം എ എം സുനിൽകുമാർ...

Read More >>
ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി

Jul 18, 2024 08:19 PM

ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി

ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു...

Read More >>
ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു

Jul 18, 2024 08:07 PM

ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു

ജനശ്രീ യൂണിറ്റ് ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഭാവന, നിറവ്, നന്ദന ജനശ്രീയുടെ ആഭിമുഖ്യത്തില്‍...

Read More >>
 ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി

Jul 18, 2024 07:59 PM

ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ രാമായണ മാസചരണം തുടങ്ങി

ആഗസ്റ്റ് 16 വരെ നടക്കും. കാലത്ത് 6.30 മുതൽ 8 മണി വരെ വിശേഷാൽ പൂജകളും ഗണപതി ഹോമവും...

Read More >>
ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു

Jul 18, 2024 07:40 PM

ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു

ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും...

Read More >>
Top Stories