---
title: "യുഡിഫ് ഭരണസമിതിക്കെതിരെ ഡിവൈഫ്ഐ  ഉണ്ണികുളം പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "DYFI Unnikulam Panchayat Coordination Committee organized a protest march against the UDIF governing body"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218610/dyfi-unnikulam-panchayat-coordination-committee-organized-a-protest-march-against-the-udif-governing-body"
published_at: "2024-07-09T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d035313e0d_0000_ATTACH__.jpg"
keywords: []
---

# യുഡിഫ് ഭരണസമിതിക്കെതിരെ ഡിവൈഫ്ഐ  ഉണ്ണികുളം പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **ഉണ്ണികുളം : **ലൈഫ് പദ്ധതി അട്ടിമറിച്ച് ജനങ്ങളെ വഞ്ചിക്കുകയും ജലജീവൻ പദ്ധതിയുടെ പ്രവർത്തനം ഉണ്ണികുളം പഞ്ചായത്തിൽ മുടക്കുകയും ചെയ്‌തുവെന്നാരോപിച്ച് യുഡിഫ് ഭരണസമിതിക്കെതിരെ ഡിവൈഫ്ഐ ഉണ്ണികുളം പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

**ഉണ്ണികുളം : **ലൈഫ് പദ്ധതി അട്ടിമറിച്ച് ജനങ്ങളെ വഞ്ചിക്കുകയും ജലജീവൻ പദ്ധതിയുടെ പ്രവർത്തനം ഉണ്ണികുളം പഞ്ചായത്തിൽ മുടക്കുകയും ചെയ്‌തുവെന്നാരോപിച്ച് യുഡിഫ് ഭരണസമിതിക്കെതിരെ ഡിവൈഫ്ഐ ഉണ്ണികുളം പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 10 മണിയ്ക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഡിവൈഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായിട്ടുള്ള പി സി ഷൈജു ഉദ്‌ഘാടനം ചെയ്തു.

ഉണ്ണികുളം മേഖലാ സെക്രട്ടറി ശ്രീകുട്ടൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡിവൈഫ്ഐ ശിവപുരം മേഖലാ സെക്രട്ടറി അഭിനവ് അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായുള്ള മെഹറൂഫ് ആശംസകൾ നേർന്ന് സംസാരിച്ചു. പൂനൂർ മേഖലാ പ്രസിഡണ്ട് സാലിം കരുവാറ്റ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218610/dyfi-unnikulam-panchayat-coordination-committee-organized-a-protest-march-against-the-udif-governing-body)