രഞ്ജിത്ത് എസ് കരുണിന് 'ഭാരത് സേവക് സമാജ്' ദേശീയ അവാർഡ്

രഞ്ജിത്ത് എസ് കരുണിന്  'ഭാരത് സേവക് സമാജ്' ദേശീയ അവാർഡ്
Jul 11, 2024 10:19 AM | By Vyshnavy Rajan

കോഴിക്കോട് : കലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള രഞ്ജിത്ത് എസ് കരുണിനെ തേടി ഇന്ത്യ ഗവർമെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ ദേശീയ പുരസ്കാരമായ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ്.

നാടക സംവിധായകനും നടനുമായ വടയം കരുണൻ്റെ മകനായ രഞ്ജിത്തിൻ്റെ അമ്മ ഇളയടം ശോഭയും മികച്ച അഭിനേത്രിയാണ്.

ഇരുപതോളം മ്യൂസിക് വീഡിയോആൽബങ്ങളിൽ രഞ്ജിത്ത് എസ് കരുൺ പാടിയിട്ടുണ്ട്. അഞ്ച് ആൽബങ്ങൾക്ക് സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.


വീഡിയോ എഡിറ്റിംഗ് മേഖലയിൽ വിവിധ ചാനലുകൾക്കും പ്രൊഡക്ഷൻ ഹൗസുകൾക്കും വേണ്ടി 10 വർഷത്തിലധികം വർക്ക്‌ ചെയ്ത എക്സ്പീരിയൻസ് ഉണ്ട്.

ദർശന ടി വിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.കുട്ടിക്കുപ്പായം അടക്കമുള്ള നിരവധി ജനപ്രിയ ടി വി പ്രോഗ്രാമുകളുടെയും എഡിറ്ററായി വർക്ക് ചെയ്തു. ഫിലമെൻറ് കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് എസ് കരുൺ പാടി അഭിനയിച്ച വിപ്ലവഗാന വീഡിയോ ആൽബം "നാടുണരുന്നു"പതിനൊന്ന് ലക്ഷം ആളുകൾ കണ്ട ഹിറ്റ് ആൽബമാണ്.

സ്കൂൾ കോളേജ് തലങ്ങളിൽ 7 വർഷം തുടർച്ചയായി കലാപ്രതിഭ പട്ടം. മൊകേരി ഗവ കോളേജ് ബെസ്റ്റ് ആക്ടർ , സംവിധാനം നിർവഹിച്ച മ്യൂസിക് ആൽബത്തിന് സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി പുരസ്‌കാരം മൊകേരി ഗവ കോളേജ് എൻ എസ് എസ് സെക്രട്ടറി, ഫൈൻ ആർട്സ് സെക്രട്ടറി, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിടുണ്ട്.


രഞ്ജിത്ത് പാടി അഭിനയിച്ച വിപ്ലവ ഗാന ആൽബങ്ങൾ മുഖ്യമന്ത്രി വി എസ് അച്യുതനന്ദൻ പിണറായി വിജയൻ എന്നിവരാണ് പ്രകാശനം ചെയ്‍തത്.

കോഴിക്കോട് മോഡേൺ ബസാറിൽ അൽഫിത്ര സ്കൂളിൽ മീഡിയ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു വരികയാണ്. നാളെ( വെള്ളിയാഴ്ച്ച) തിരുവനന്തപുരം കവടിയാറിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.

'Bharat Sevak Samaj' National Award to Ranjith S Karun

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories










News Roundup