---
title: "കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38മത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു"
english_title: "Kerala Police Association Kozhikode Rural organized a football tournament as part of the 38th District Conference."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219030/kerala-police-association-kozhikode-rural-organized-a-football-tournament-as-part-of-the-38th-district-conference"
published_at: "2024-07-11T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f6730409de_0000_ATTACH__.jpg"
keywords: []
---

# കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38മത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ : **കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38മത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ 38മത് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

നടുവണ്ണൂർ പുതിയപ്പുറം ക്യു സ്പോർട്സ് ടർഫിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ കെ.എം ഉദ്ഘാടനം ചെയ്തു.

കെ.പി.എ ജില്ലാ കമ്മറ്റി അംഗം മിനീഷ് വി.ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സുഭാഷ് കെ.സി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സുഖിലേഷ്, പ്രസിഡന്റ് ഷനോജ്, ട്രഷറർ സജിത്ത്, ജോയിന്റ് സെക്രട്ടറി രജീഷ് ചേമാരി, സംസ്ഥാന നിർവ്വാഹക സമിതി അംഗം സുധീഷ്, കെ.പി.ഒ.എ ജില്ലാകമ്മറ്റി അംഗം രഞ്ജിഷ്, കെ.പി.എ ജില്ലാ സമ്മേളനം സ്വാഗതസംഘം ചെയർമാൻ ജിതേഷ്, കൺവീനർ ശരത്ത് കൃഷ്ണ എന്നിവർ സംബന്ധിച്ചു.

ചടങ്ങിന് സിഞ്ചുദാസ് നന്ദി പറഞ്ഞു,പത്തോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219030/kerala-police-association-kozhikode-rural-organized-a-football-tournament-as-part-of-the-38th-district-conference)