---
title: "നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ഉന്നത വിജയികൾക്കുള്ള അനുമോദന സമ്മേളനം എംകെ രാഘവൻ  എം പി ഉദ്ഘാടനം ചെയ്തു"
english_title: "Mk Raghavan MP inaugurated the felicitation session for the high achievers of Namanda Higher Secondary School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219099/mk-raghavan-mp-inaugurated-the-felicitation-session-for-the-high-achievers-of-namanda-higher-secondary-school"
published_at: "2024-07-11T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f939e26b87_0000_ATTACH__.jpg"
keywords: []
---

# നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ ഉന്നത വിജയികൾക്കുള്ള അനുമോദന സമ്മേളനം എംകെ രാഘവൻ  എം പി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നന്മണ്ട : **നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ 2024 പൊതുപരീക്ഷയിലെ എസ് എസ് എൽ സി ഉന്നത വിജയികൾക്കുള്ള അനുമോദന സമ്മേളനം എംകെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട : **നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ 2024 പൊതുപരീക്ഷയിലെ എസ് എസ് എൽ സി ഉന്നത വിജയികൾക്കുള്ള അനുമോദന സമ്മേളനം എംകെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ കെ.പി അബൂബക്കർ സിദ്ധിഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡന്റ്‌ പി മനോഹരൻ അധ്യക്ഷത വഹിച്ചു.

പ്രസ്തുത ചടങ്ങിൽ എഡ്യൂകെയർ പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഐ പി രാജേഷ് നിർവഹിച്ചു. നന്മണ്ട ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ കെ രാജീവൻ, ബിനീഷ് ഏറാഞ്ചേരി, സ്കൂൾ മാനേജർ ബാലകൃഷ്ണൻ കിടാവ്, പിടിഎ വൈസ് പ്രസിഡണ്ട് പി ടി ജലീൽ മദർപിടിഎ വൈസ് പ്രസിഡണ്ട് എം കെ ജഫ്ന ,എസ്എംസി ചെയർമാൻ കപ്പള്ളി ശശി, ഹൈസ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ കെ മുഹമ്മദ്‌ റഫീഖ് , ബി എൽ ഷജിൽ, വി പ്രേമലത, പുഷ്പ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിജയോത്സവം കൺവീനർ ബി ആർ ബിബിൻ കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ ഷിബു നന്ദി അറിയിച്ചു.

എസ്എസ്എൽസി, എൻ എംഎംഎസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ 141 വിദ്യാർത്ഥികൾക്ക് വിവിധ ക്യാഷ് അവാർഡുകളും മെമൻ്റോകളും വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219099/mk-raghavan-mp-inaugurated-the-felicitation-session-for-the-high-achievers-of-namanda-higher-secondary-school)