---
title: "ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി റംല ഗഫൂറിനെ പ്രഖ്യാപിച്ചു"
english_title: "Ramla Ghafoor has been announced as the UDF candidate for Ullyeri Panchayat 3rd ward by-election"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219105/ramla-ghafoor-has-been-announced-as-the-udf-candidate-for-ullyeri-panchayat-3rd-ward-by-election"
published_at: "2024-07-11T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f994f8f565_0000_ATTACH__.jpg"
keywords: []
---

# ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി റംല ഗഫൂറിനെ പ്രഖ്യാപിച്ചു

> **Lead Summary:** **ഉള്ള്യേരി :** ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി റംല ഗഫൂറിനെ പ്രഖ്യാപിച്ചു.

## Article Content

**ഉള്ള്യേരി :** ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി റംല ഗഫൂറിനെ പ്രഖ്യാപിച്ചു.

വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ അബു ഹാജി പാറക്കല്‍ അധ്യക്ഷനായി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശ്രീജ ഹരിദാസന്‍ മത്സരിക്കും. തെരഞ്ഞെടുപ്പ്കമ്മറ്റിരൂപീകരണ കണ്‍വെന്‍ഷന്‍ സിപിഎം ജിില്ലാസെക്രട്ടറിയേറ്റ്അംഗം പി കെ മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ദിവാകരന്‍ഉള്ള്യേരി അധ്യക്ഷനായി.തെരഞ്ഞെടുപ്പ് കമ്മറ്റിഭാരവാഹികള്‍: പ്രകാശന്‍പെരുന്തൊടി (ചെയര്‍മാന്‍) ഒള്ളൂര്‍ദാസന്‍ (ജനറല്‍ കണ്‍വീനര്‍) പി നാസര്‍ (ട്രഷറര്‍).

ബജെപി സ്ഥാനാര്‍ഥിയായി ശോഭാരാജനാണ് മല്‍സരിക്കുക.തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ജില്ലാപ്രസിഡന്റ് വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.

സിപിഎം പഞ്ചായത്ത് അംഗമായിരുന്ന ഷിനി കക്കട്ടില്‍ പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ച് രാജിവച്ചതിനെതുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരിക്കുന്നത്. 26 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്ന് വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219105/ramla-ghafoor-has-been-announced-as-the-udf-candidate-for-ullyeri-panchayat-3rd-ward-by-election)