---
title: "പേരാമ്പ്ര സിറാജുൽ ഹുദയിൽ മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് സംഘടിപ്പിച്ചു "
english_title: "Perampra organized Mazhavil club launch at Sirajul Huda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219303/perampra-organized-mazhavil-club-launch-at-sirajul-huda"
published_at: "2024-07-12T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690c1f3d45aa_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്ര സിറാജുൽ ഹുദയിൽ മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **വിദ്യാർത്ഥികളിൽ അറിവും സാമൂഹിക പ്രതിബദ്ധതയും സർഗാത്മകതയും സേവന തൽപരതയും സമന്നയിപ്പിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ എസ്എസ്എഫ് സംസ്ഥാന സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഴവിൽ സംഘത്തിന്റെ സ്കൂൾ തല മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് കർമ്മം പേരാമ്പ്ര സിറാജുൽ ഹുദയിൽ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഡോ:മുഹമ്മദ് നിയാസ് നിർവഹിച്ചു.

## Article Content

**പേരാമ്പ്ര : **വിദ്യാർത്ഥികളിൽ അറിവും സാമൂഹിക പ്രതിബദ്ധതയും സർഗാത്മകതയും സേവന തൽപരതയും സമന്നയിപ്പിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ എസ്എസ്എഫ് സംസ്ഥാന സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മഴവിൽ സംഘത്തിന്റെ സ്കൂൾ തല മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് കർമ്മം പേരാമ്പ്ര സിറാജുൽ ഹുദയിൽ എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഡോ:മുഹമ്മദ് നിയാസ് നിർവഹിച്ചു.

സ്കൂൾ മാനേജർ മുസ്അബ് നഈമി സുറൈജി അധ്യക്ഷനായി. മോറൽ ഹെഡ് തുഫൈൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുനീർ സഖാഫി, മുഹമ്മദലി സിദ്ദീഖി, നാസർ സഖാഫി, തുടങ്ങിയവർ സംസാരിച്ചു.

മഴവിൽ ക്ലബ്ബ് ഭാരവാഹികളായി ഇഹ്തിഷാം(ചീഫ്) മുഹമ്മദ് റിസ് വാൻ, മുഹമ്മദ് ടി(അസി :ചീഫ്) മശ്ഹൂദ് അമീൻ( ക്യാപ്റ്റൻ) ഫഹ്‌മിൻ, ഉമൈർ, ഫിനാൻ മുനീർ( വൈസ് ക്യാപ്റ്റൻ)എന്നിവരെയും മെന്റർമാരായി മുഹമ്മദ് ജാബിർ സഅദി,മുഹമ്മദലി സിദ്ധീകി, മുനീർ സഖാഫി എന്നിവരെയും തിരഞ്ഞെടുത്തു. ഇബ്രാഹിം അഹ്സനി, അഫ്സൽ സഖാഫി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219303/perampra-organized-mazhavil-club-launch-at-sirajul-huda)