---
title: "സബ്സിഡി അരി പുനഃസ്ഥാപിച്ചു, 30 രൂപക്ക് തന്നെ ചോറ് വിളമ്പാം; ആശ്വാസത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ"
english_title: "Subsidized rice restored, rice can be served at Rs 30; Kudumbashree popular hotels in comfort"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219711/subsidized-rice-restored-rice-can-be-served-at-rs-30-kudumbashree-popular-hotels-in-comfort"
published_at: "2024-07-13T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6692719aeb63a_HOTEL.jpg"
keywords: []
---

# സബ്സിഡി അരി പുനഃസ്ഥാപിച്ചു, 30 രൂപക്ക് തന്നെ ചോറ് വിളമ്പാം; ആശ്വാസത്തിൽ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ

> **Lead Summary:** **കു**ടുംബശ്രീ ജനകീയ ഹോട്ടലുകൾക്കുള്ള സബ്‌സിഡി അരി പുനസ്ഥാപിച്ചു. സബ്‌സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലായത്.

## Article Content

**കു**ടുംബശ്രീ ജനകീയ ഹോട്ടലുകൾക്കുള്ള സബ്‌സിഡി അരി പുനസ്ഥാപിച്ചു. സബ്‌സിഡി അരി നിർത്തലാക്കിയതോടെ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിലായത്.

കുറഞ്ഞ ചിലവിൽ ഉച്ചഭക്ഷണം അതായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഉദ്ദേശം.

എന്നാൽ സബ്‌സിഡി നിരക്കിൽ അരി നൽകുന്നത് സപ്ലൈ കോ നിർത്തലാക്കിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം തന്നെ താളം തെറ്റി.

ഒരു വർഷത്തേക്കാണ് സബ്‌സിഡി പുനസ്ഥാപിച്ചിരിക്കുന്നത്. ഇതോടെ വിലവർധനവില്ലാതെ ഇപ്പോൾ കൊടുക്കുന്ന 30 രൂപയ്ക്കു തന്നെ ചോറു വിളമ്പാനാകുമെന്ന ആശ്വാസത്തിലാണ് ഹോട്ടൽ ജീവനക്കാർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219711/subsidized-rice-restored-rice-can-be-served-at-rs-30-kudumbashree-popular-hotels-in-comfort)