---
title: "തെരുവ് നായക്കൾ റോഡിൽ അഴിഞ്ഞാടുന്നു; ഭീതിയിൽ ജനങ്ങൾ  "
english_title: "Stray dogs run loose on the road; People in fear"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220141/stray-dogs-run-loose-on-the-road-people-in-fear"
published_at: "2024-07-15T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694f5c39b3e2_0000_ATTACH__.jpg"
keywords: []
---

# തെരുവ് നായക്കൾ റോഡിൽ അഴിഞ്ഞാടുന്നു; ഭീതിയിൽ ജനങ്ങൾ  

> **Lead Summary:** **ഉള്ളിയേരി : **നാറാത്ത് എൻ എം എം എ യു പി സ്കൂളിന്റെയും പാലോറ ഹയർ സെക്കൻഡറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി തെരുവ് നായക്കൾ.

## Article Content

**ഉള്ളിയേരി : **നാറാത്ത് എൻ എം എം എ യു പി സ്കൂളിന്റെയും പാലോറ ഹയർ സെക്കൻഡറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി തെരുവ് നായക്കൾ.

ഇരുചക്ര വാഹനക്കാർക്ക് പിറകെ ഓടുന്നത് കാരണം അപകടം ഉണ്ടാവാൻ സാധ്യതയേറെ ആണെന്ന് നാട്ടുകാർ പറയുന്നു. കാൽനട യാത്രക്കാർക്കും ഈ വഴി പോവുന്നത് വളരെയേറെ ബുദ്ധിമുട്ടി കൊണ്ടാണ്.

ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ കുറെ കാലമായി പരാതി കൊടുക്കുന്നു ഇത് വരെ ഇതിന്ന് പരിഹാരം കാണാൻ സാധിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220141/stray-dogs-run-loose-on-the-road-people-in-fear)