---
title: "താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി "
english_title: "Complaint that a young man was kidnapped in Thamarassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220144/complaint-that-a-young-man-was-kidnapped-in-thamarassery"
published_at: "2024-07-15T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6694f864745b1_0000_ATTACH__.jpg"
keywords: []
---

# താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി.

## Article Content

**കോഴിക്കോട് : **കോഴിക്കോട് താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി.

പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ കാണാനില്ലെന്ന് അർഷാദിൻ്റെ ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

അർഷാദിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുൻഭാ​ഗത്തെ ​ഗ്ലാസ് തകർത്ത നിലയിലാണ്.

പൊലീസെത്തി കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന പുറത്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220144/complaint-that-a-young-man-was-kidnapped-in-thamarassery)