മേപ്പയൂർ : കാലാനുസൃതമായി ഉണ്ടാകേണ്ട അംഗസംഖ്യാ വർദ്ധനവ് ഉണ്ടാകാത്തതും അതുവഴി പോലീസിന് കടുത്ത ചുമതലാഭാരം വരുന്നതുമാണ് പോലീസിനകത്തെ സമ്മർദ്ദത്തിന് പ്രധാന കാരണമെന്നും ആവശ്യമായ അംഗസംഖ്യ അനുവദിക്കണമെന്നും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ മുപ്പത്തിനാലാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഇരിങ്ങത്ത് ഗ്രീൻ ഓക് കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അർവിന്ദ് സുകുമാർ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ് എം.ആർ. ബിജു അദ്ധ്യക്ഷനായി. കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി പി. മുഹമ്മദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി. ഗഫൂർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
നാദാപുരം ഡി.വൈ.എസ്.പി. എ.പി. ചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.സി. സുഭാഷ് ബാബു, കെ.പി.ഒ.എ. സംസ്ഥാന ജന. സെക്രട്ടറി സി.ആർ. ബിജു, ജോ. സെക്രട്ടറി മഹേഷ് പി.പി., വൈസ് പ്രസിഡന്റ് വി. ഷാജി, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഭിജിത്ത് ജി.പി., ജില്ലാ സെക്രട്ടറി പി. സുകിലേഷ് എന്നിവർ സംസാരിച്ചു.
Kerala Police Officers Association Kozhikode District Conference inaugurated by Rural District Police Chief