താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ അറസ്റ്റിൽ

താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; ഒരാൾ അറസ്റ്റിൽ
Jul 16, 2024 12:07 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് ചെറുവറ്റ സ്വദേശി ഹർഷദിനെ തട്ടിക്കൊണ്ട് പോയ കേസിൽ ഒരാൾ അറസ്റ്റിൽ.

കോഴിക്കോട് അമ്പായത്തോട് സ്വദേശി അൽഷാജ് ആണ് പിടിയിലായത്. പണമിടപാടുമായി ബന്ധപ്പെട്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

മൂഴിക്കൽ സ്വദേശി ഹർഷദിനെ ശനിയാഴ്ച രാത്രി അടിവാരത്ത് വെച്ചാണ് കാണാതാകുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയും ചെയ്തു. ഈ അന്വേഷണം നടക്കവേയാണ് ഇന്നലെ ഹർഷാദിനെ കണ്ടെത്തുന്നത്.

10 ലക്ഷം രൂപ ആവശ്യപ്പെട്ട് പ്രതികൾ ഹർഷദിനെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കോൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.

ടവർ ലൊക്കേഷൻ അനുസരിച്ച് പൊലീസ് വൈത്തിരിയിൽ എത്തും എന്നറിഞ്ഞ സംഘം, ഇവിടെ റിസോർട്ടിൽ താമസിപ്പിച്ചിരുന്ന ഹർഷദിനെ വൈത്തിരി ടൗണിൽ കൊണ്ടുവിടുകയായിരുന്നു.

തുടർന്ന് വൈത്തിരിയിൽ നിന്ന് ഹർഷാദ് ബസിൽ കയറി അടിവാരത്തെത്തി. ഇവിടെ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനകൾക്കടക്കം വിധേയനാക്കുകയായിരുന്നു.

Kidnapping case of youth in Thamarassery; One person was arrested

Next TV

Related Stories
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

May 16, 2025 11:04 AM

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബാലുശ്ശേരി കോക്കല്ലൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ്...

Read More >>
ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

May 15, 2025 01:35 PM

ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം മെയ്യ് 17, 18 തിയ്യതികളില്‍

ചിറക്കല്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചിറക്കല്‍ മഹാദേവ ക്ഷേത്രത്തിലെ...

Read More >>
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
Top Stories