താമരശ്ശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾ ഉൾപ്പെടെ 6 പേർ പിടിയിൽ

താമരശ്ശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതികൾ ഉൾപ്പെടെ 6 പേർ പിടിയിൽ
Jul 16, 2024 03:52 PM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി അടിവാരത്ത് നിന്നും മൊബൈൽ ഷോപ്പുടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രധാന പ്രതികൾ ഉൾപ്പെടെ ആറ് പേർ പിടിയിൽ.

സാമ്പത്തിക ഇടപെടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ഹർഷാദിനെ തടവിലാക്കിയവർ ക്രൂരമായി മർദിച്ചെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുമെന്നും അമ്മ റഷീദ പറഞ്ഞു.

ഹർഷാദിനെ അടിവാരത്ത് വെച്ച് തട്ടിക്കൊണ്ട് പോയത് പത്ത് പേരടങ്ങുന്ന സംഘമാണെന്നാണ് പൊലീസിന് കിട്ടിയ വിവരം.

നേരത്തെ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ഹർഷാദുമായി താമരശ്ശേരി സ്വദേശികളായ ചിലർക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.

ഇവർ ഹർഷാദ് മുഖേന മറ്റൊരാൾക്ക് കൈമാറിയ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കം നില നിൽക്കുന്നുണ്ട്

. ഈ പണം ആവശ്യപ്പെട്ട് സംഘം പലതവണ ഹർഷാദിനെ സമീപിച്ചെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ഹർഷാദിനെ ഫോണിൽ വിളിച്ച് വരുത്തിയ ശേഷം സംഘം തട്ടിക്കൊണ്ടുപോയത്.

ലോറിയുൾപ്പെടെ ഉപയോഗിച്ച് കാർ വളഞ്ഞ ശേഷമാണ് ഹർഷാദിനെ ബലം പ്രയോഗിച്ച് ഇവരുടെ വാഹനത്തിലേക്ക് കയറ്റിയത്. പിന്നാലെ വൈത്തിരിയിലെ രണ്ട് റിസോർട്ടുകളിലായി താമസിപ്പിച്ചു.

സംഘത്തിന് നഷ്ടമായ പണം ഭീഷണിപ്പെടുത്തി ബന്ധുക്കളിൽ നിന്നും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കാര്യങ്ങൾ കൈ വിട്ടു പോയെന്ന് മനസിലാകിയാണ് ഹർഷാദിനെ ഇന്നലെ രാത്രി തന്നെ വിട്ടയാക്കാൻ സംഘം തീരുമാനിച്ചത്.

ഇതിന് പിന്നാലെ സംഘത്തിലെ പ്രധാനിയായ താമരശ്ശേരി അമ്പയത്തോട് സ്വദേശി അൽഷാജ് പൊലീസിന്റെ പിടിയിലായി. ഹർഷാദിനെ വാഹനത്തിൽ കയറ്റുന്നതിനിടെ ഇയാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ നേരിട്ട് ബന്ധമുള്ളവരാണ് പിടിയിലായവരിൽ നാല് പേര്‍. അതേസമയം പണം ആവശ്യപ്പെട്ടാണ് ഹർഷാദിനെ ക്രൂരമായി മർദിച്ചതെന്ന് കുടുംബം ആരോപിച്ചു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട ചേവായൂർ പൊലീസിനെ സമീപിക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

Kidnapping of a young man from Thamarassery; 6 people including the main accused were arrested

Next TV

Related Stories
കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

Oct 2, 2024 09:48 PM

കോക്കല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ശുചിത്വയജ്ഞം സംഘടിപ്പിച്ചു

50 എൻ എസ് എസ് വളണ്ടിയേഴ്‌സ് പങ്കെടുത്ത ശുചീകരണയജ്ഞത്തിന് പ്രോഗ്രാം ഓഫീസർ ലിഷ മനോജ് നേതൃത്വം നൽകി.എൻ എസ് എസ് ദത്ത്ഗ്രാമമായ രണ്ടാം വാർഡ് മെമ്പർ പി എൻ...

Read More >>
ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

Oct 2, 2024 09:29 PM

ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച് നടത്തി

ജനശ്രീ സുസ്ഥിര വികസന മിഷൻ കോട്ടൂർ മണ്ഡലം സഭ സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയും സംഗമവും വാകയാട് വെച്ച്...

Read More >>
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

Oct 2, 2024 09:20 PM

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്താനുള്ള പരീക്ഷയ്‌ക്ക് അപേക്ഷ...

Read More >>
ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

Oct 2, 2024 09:13 PM

ഗാന്ധിജയന്തി ദിനത്തിൽ വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ശുചീകരിച്ചു

ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വെള്ളിയൂരിലെ ജനകീയ വായനശാലയും പരിസരവും ഗ്രന്ഥശാല പ്രവർത്തകരുടെയും, മറ്റ് സന്നദ്ധ...

Read More >>
തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

Oct 2, 2024 08:50 PM

തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം...

Read More >>
വിശപ്പ് രഹിത പേരാമ്പ്ര  കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

Oct 2, 2024 08:42 PM

വിശപ്പ് രഹിത പേരാമ്പ്ര കെ.പി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു

ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക്സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഭാഷാശ്രീ. ഭാഷാശ്രീ ഓഫീസിൽ നിന്ന് ഉച്ചയക്ക് 11മണി മുതൽ...

Read More >>
Top Stories