മത്സ്യ കർഷകരുടെ പേടിസ്വപ്നമായ നീർനായകളെ നിയന്ത്രിക്കാൻ സാങ്കേതിക സഹായം ലഭ്യമാക്കണം -കേരള ഫാർമേഴ്സ് ഫെഡറേഷൻ

മത്സ്യ കർഷകരുടെ പേടിസ്വപ്നമായ നീർനായകളെ നിയന്ത്രിക്കാൻ സാങ്കേതിക സഹായം ലഭ്യമാക്കണം -കേരള ഫാർമേഴ്സ് ഫെഡറേഷൻ
Jul 17, 2024 01:10 PM | By Vyshnavy Rajan

അത്തോളി : മത്സ്യ കർഷകരുടെ പേടിസ്വപ്നമായ നീർനായകളെ നിയന്ത്രിക്കാൻ സാങ്കേതിക സഹായം ലഭ്യമാക്കണമെന്ന് കേരള ഫാർമേഴ്സ് ഫെഡറേഷൻ കോഴിക്കോട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.

ജില്ലയിൽ 600 ലധികം മത്സ്യ കർഷകരുണ്ട്. കാലാവസ്ഥയും നീർനായ കളും നീർക്കാക്കകളുമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.

നീർനായ വന്യജീവി വിഭാഗത്തിലായതുകൊണ്ട് അവയെ കൊല്ലാൻ അനുമതിയില്ല. അതോടൊപ്പം മത്സ്യ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

അത്തോളി ഓറിയാന കൺവൻഷൻ സെൻ്ററിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം. ജീവൻ അധ്യക്ഷത വഹിച്ചു.

ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ പി.വി സതീശൻ, അസി. രജിസ്ട്രാർ വിദ്യാധരൻ, എം.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. മികച്ച മത്സ്യ കർഷകർക്കുള്ള ജില്ലാ , ബ്ലോക്ക് അവാർഡുകൾ ലഭിച്ച അംബരീഷ്, വേണുഗോപാൽ, ജോഷി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Technical assistance should be made available to control water dogs, a nightmare for fish farmers -Kerala Farmers Federation

Next TV

Related Stories
കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് കുന്ദമംഗലം സി കെ ആലിക്കുട്ടി ഏറ്റുവാങ്ങി

Sep 7, 2024 02:03 PM

കേരള സർക്കാർ ഫോക് ലോർ അക്കാദമി അവാർഡ് കുന്ദമംഗലം സി കെ ആലിക്കുട്ടി ഏറ്റുവാങ്ങി

തുടർന്ന്കലാസാംസ്ക്കാരിക വകുപ്പുമന്ത്രി സജി ചെറിയാനാണ് വിവിധ നാടൻ കലകൾക്കുള്ള അവാർഡുകൾ വിതരണം...

Read More >>
ബ്രെസ്‌ലെറ് കളഞ്ഞു കിട്ടി

Sep 6, 2024 12:10 PM

ബ്രെസ്‌ലെറ് കളഞ്ഞു കിട്ടി

കുട്ടമ്പൂര് വെള്ളച്ചാല് ഭാഗത്ത് നിന്ന് ബ്രെസ്‌ലെറ് കളഞ്ഞു കിട്ടിയാതായി കാക്കൂർ പോലീസ് സ്റ്റേഷനില് നിന്ന്...

Read More >>
കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

Sep 6, 2024 10:39 AM

കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ...

Read More >>
ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

Sep 5, 2024 03:57 PM

ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

ഉള്ളിയേരി സേവാഭാരതിയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് കക്കഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ശുചീകരണ പ്രവര്‍ത്തനം...

Read More >>
കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം -ആമ്പിലേരി കാർഷിക കൂട്ടായ്മ

Sep 4, 2024 01:09 PM

കാർഷിക വിളകൾ സൗജന്യമായി ഇൻഷുർ ചെയ്യണം -ആമ്പിലേരി കാർഷിക കൂട്ടായ്മ

പ്രസിഡന്റ് ഇ. ദിനേശന്റെ ആധ്യക്ഷത വഹിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രഡിഡന്റ് എ. എം.സുഗതൻ ഉദ്ഘാടനം ചെയ്തു . അരിക്കുളം കൃഷി ഓഫിസർ അമൃത ബാബു മുഖ്യ...

Read More >>
കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ജനകീയ ധർണ്ണ നടത്തി

Sep 4, 2024 12:12 PM

കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫ് ജനകീയ ധർണ്ണ നടത്തി

കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉത്ഘാടനം ചെയ്തു. ബഷീർ മറയത്തിങ്ങൽ അദ്ധ്യക്ഷം വഹിച്ചു.അർജുൻപൂനത്ത്. സ്വാഗതം...

Read More >>
Top Stories