---
title: "കെ.സി ശശി കുമാർ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു "
english_title: "KC Shashi Kumar organized the commemoration and floral tributes"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220757/kc-shashi-kumar-organized-the-commemoration-and-floral-tributes"
published_at: "2024-07-17T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697d0d55f0fe_KC.jpg"
keywords: []
---

# കെ.സി ശശി കുമാർ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **ബി.ജെ.പിനേതാവായിരുന്ന കെ.സി ശശി കുമാറിൻ്റെ അഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

## Article Content

**പേരാമ്പ്ര : **ബി.ജെ.പിനേതാവായിരുന്ന കെ.സി ശശി കുമാറിൻ്റെ അഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി പേരാമ്പ്ര വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി.

ചേനായി സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനം ബി . ജെ. പി സ്റ്റേറ്റ് കൗൺസിൽ മെംമ്പർ ടി.എ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ച നേതാവായിരുന്നു ശരി കുമാറെന്നും, പുതിയ തലമുറക്ക് മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റെതെന്നും, ജീവിത പ്രാരാബ്ദങ്ങളോട് പൊരുതി ജീവിക്കു മ്പോഴും രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ആദർശ ശുദ്ധിയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചെന്നും നാരായണൻ മാസ്റ്റർ പറഞ്ഞു.

യോഗത്തിൽ പേരാമ്പ്ര ഏരിയാ പ്രസിഡൻ്റ് കെ.കെ സജീവൻ അധ്യക്ഷത വഹിച്ചു. ബി.ജെ. പി മണ്ഡലം പ്രസിഡൻ്റ് തറമൽ രാഗേഷ്, കെ.എം സുധാകരൻ, ഡി.കെ മനു, മമ്മിളി വേണു, കെ.പി ബാബു , കെ.പി കുഞ്ഞികണ്ണൻ, എം. ജി വേണു, കെ.സി ജയകൃഷ്ണൻ, ദീപേഷ് കുണ്ടുംകര, ഏ.കെ ജയസേനൻ, പി ശരത് ബാബു, കെ സി രജീഷ്, ഇ സത്യൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220757/kc-shashi-kumar-organized-the-commemoration-and-floral-tributes)