---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടുവണ്ണൂർ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ അഡ്വ. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു "
english_title: "Kerala State Service Pensioners Union Naduvannoor Unit Special Convention Adv. Sachindev MLA inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220791/kerala-state-service-pensioners-union-naduvannoor-unit-special-convention-adv-sachindev-mla-inaugurated"
published_at: "2024-07-17T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697e686a3458_0000_ATTACH__.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടുവണ്ണൂർ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ അഡ്വ. സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂർ : **പെൻഷൻകാരുടെ ഡി.ആർ. കുടിശ്ശിക ശമ്പള പരിഷ്ക്കരണ കുടിശ്ശിക എന്നിവ ലഭിക്കുന്നതിന് വേണ്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്ന് അഡ്വ. സച്ചിൻദേവ് എം.എൽ.എ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടുവണ്ണൂർ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നടുവണ്ണൂർ : **പെൻഷൻകാരുടെ ഡി.ആർ. കുടിശ്ശിക ശമ്പള പരിഷ്ക്കരണ കുടിശ്ശിക എന്നിവ ലഭിക്കുന്നതിന് വേണ്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്ന് അഡ്വ. സച്ചിൻദേവ് എം.എൽ.എ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നടുവണ്ണൂർ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ കരുവണ്ണൂർ ജി.യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. രാഘവൻ നായർ അദ്ധ്യക്ഷനായി. യു.എസ്.എസ്., എസ്.എസ്.എൽ.സി., പ്ലസ്ട, എം.ബി.ബി.എസ്. വിജയികൾക്കുള്ള ഉപഹാരസമർപ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ നിർവഹിച്ചു.

ചടങ്ങിൽ 75 കഴിഞ്ഞ പെൻഷൻകാരെ ആദരിക്കുകയും, നവാഗതരായ പെൻഷൻകാരെ സ്വീകരിക്കുകയും ചെയ്തു.

സി. അമ്മദ് കുട്ടി, ഒ.എം. കൃഷ്ണ‌കുമാർ, കാഞ്ഞിക്കാവ് ഭാസ്ക്‌കരൻ, ഇ.പി. കദീജ, കെ.എം. നിഷ, പി.വി. ഭാസ്ക്കരൻ കിടാവ്, മണോളി ഇബ്രാഹിം, കെ.കെ. മുകന്ദൻ, എം.കെ. കോയക്കുട്ടി, കെ.വി ഉമ്മർ കുട്ടി, കെ. അബു, പി. നാരായണൻ നായർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220791/kerala-state-service-pensioners-union-naduvannoor-unit-special-convention-adv-sachindev-mla-inaugurated)