കൂട്ടാലിട : കായണ്ണ - കൂട്ടാലിട റോഡില്‍ നരയംകുളത്ത് രണ്ടാഴ്ച്ചക്കിടെ രണ്ടാം തവണയും ബസ് താഴ്ന്ന് പോയി. ബുധനാഴ്ച രാവിലെയാണ് സ്വകാര്യ ബസ് പരിവാര്‍ തൈക്കണ്ടി താഴെ ഒരു കാറിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികില്‍ താഴ്ന്ന് പോയത്.
രണ്ടാഴ്ച്ച മുന്നെ ഇതേ ബസ് വരപ്പുറത്ത് താഴെയും താഴ്ന്ന് പോയിരുന്നു. ജല്‍ ജീവന്‍ പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ച് കുഴി വേണ്ട വിധം നികത്താത്തതാണ് ബസ് താഴ്ന്ന് പോകാന്‍ കാരണം. ശക്തമായ മഴ പെയ്യുന്നതോടെ റോഡരികില്‍ വെള്ളം പൊങ്ങിയിട്ടുണ്ട്.
ബാലുശ്ശേരി - പേരാമ്പ്ര റൂട്ടില്‍ നരയംകുളം വഴി സര്‍വ്വീസ് നടത്തുന്ന ഈ ബസ് നരയംകുളത്തുകാരുടെ യാത്ര ക്ലേശത്തിന് വലിയൊരളവ് വരെ പരിഹാരം കാണുന്നു. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിവലിച്ചാണ് ബസ് കയറ്റിയത്.
കല്‍പ്പത്തൂര്‍ - കാപ്പുമുക്ക് പി.ഡബ്ല്യു.ഡി റോഡിന്റെ ഭാഗത്താണ് ബസ് താഴ്ന്ന് പോയത്. വാര്‍ഡ് മെംബര്‍ ടി.പി. ഉഷ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ വിളിച്ച് റോഡ് സൈഡ് നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
ജല്‍ ജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളതുകൊണ്ട് ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്നാണ് പിഡബ്ല്യുഡിഇ പറഞ്ഞതെന്ന് വാര്‍ഡ് മെംബര്‍ അറിയിച്ചു.
It is common for buses to go down on Narayamkulam road