---
title: "അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു"
english_title: "The tree fell on top of the house due to strong wind and heavy rain"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221043/the-tree-fell-on-top-of-the-house-due-to-strong-wind-and-heavy-rain"
published_at: "2024-07-18T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66993f1fcb408_0000_ATTACH__.jpg"
keywords: []
---

# അതിശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു

> **Lead Summary:** **അത്തോളി : **അതി ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു. വൈദ്യുതി ലൈനുകളും തകർന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.

## Article Content

**അത്തോളി : **അതി ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിനു മുകളിലേക്ക് മരം പൊട്ടിവീണു. വൈദ്യുതി ലൈനുകളും തകർന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.

അത്തോളി കണ്ടം പറമ്പത്ത് കീഴളത്ത് റോഡിനു സമീപം മാധ്യമ പ്രവർത്തകൻ ബഷീർ കൂനോളിയുടെ വീടിൻ്റെ മുകൾഭാഗത്തേക്ക് എതിർവശത്തെ വീടിനു സമീപത്തെ പ്ലാവ് പകുതി ഭാഗം പൊട്ടിവീണത്.

മരം പൂർണമായും വീഴുകയാണെങ്കിൽ വീട് തകരുമായിരുന്നു.ഭാഗ്യം കൊണ്ടാണ് അത്യാഹിതം ഒഴിവായത്.

തത്സമയം ലൈനിൽ വൈദ്യുതി പ്രവാഹം ഇല്ലാത്തതും രക്ഷയായി. ഫോണിൽ കെ എസ് ഇ ബി യിലേക്ക് ബന്ധപ്പെടാൻ പലവട്ടം ശ്രമിച്ചെങ്കിലും പതിവുപോലെ ബിസിയായിരുന്നു.

ഈ പ്രദേശത്ത് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞും മുട്ടിയും മരങ്ങളും ചില്ലകളും നിൽക്കുന്നുണ്ട്.ഇവയൊക്കെ വെട്ടിമാറ്റാനുള്ള നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221043/the-tree-fell-on-top-of-the-house-due-to-strong-wind-and-heavy-rain)