---
title: " ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ കെപിഎസ്ടിഎ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു "
english_title: "On the death anniversary of Oommen Chandy, KPSTA organized a commemorative program under the leadership of Balushery Upazila Committee."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221176/on-the-death-anniversary-of-oommen-chandy-kpsta-organized-a-commemorative-program-under-the-leadership-of-balushery-upazila-committee"
published_at: "2024-07-19T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a2445a75ae_0000_ATTACH__.jpg"
keywords: []
---

#  ഉമ്മന്‍ചാണ്ടിയുടെ ചരമവാര്‍ഷിക ദിനത്തില്‍ കെപിഎസ്ടിഎ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി : **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചരമ വാര്‍ഷിക ദിനത്തില്‍ കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

അധ്യാപക സമൂഹത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് അംഗം യു.കെ. വിജയന്‍ പറഞ്ഞു.

ബാലുശ്ശേരി കെ.പി.എസ്.ടി.എ ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ സുജേഷ്.കെ.എം, ഒ.കെ.ഷെറീഫ്, റഫീഖ്.ടി.കെ, ഗണേഷ് പി.വി , മുഹമ്മദ് സാദിഖ്, സി. വിജയകൃഷ്ണന്‍, ബീന,ബിജി.പി , സബീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221176/on-the-death-anniversary-of-oommen-chandy-kpsta-organized-a-commemorative-program-under-the-leadership-of-balushery-upazila-committee)