---
title: " കോഴിക്കോട് ജില്ലാ യോഗ അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു"
english_title: "Kozhikode District Yoga Association and District Sports Council jointly organized Yogasana Sports Championship"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221194/kozhikode-district-yoga-association-and-district-sports-council-jointly-organized-yogasana-sports-championship"
published_at: "2024-07-19T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a2dd51c634_0000_ATTACH__.jpg"
keywords: []
---

#  കോഴിക്കോട് ജില്ലാ യോഗ അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി : **കോഴിക്കോട് ജില്ലാ യോഗ അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

## Article Content

**ഉള്ളിയേരി : **കോഴിക്കോട് ജില്ലാ യോഗ അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു.

എം.ഡിറ്റ് കോളേജ്, ഉള്ളിയേരിയിൽ വെച്ച് നടന്ന പരിപാടി അഡ്വ: സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പരിപാടിയിൽ യോഗ അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ഡോ: എ രാമാനന്ദൻ സ്വാഗതം പറഞ്ഞു.

കെ സി സുനിൽ അദ്ധ്യക്ഷത വഹിച്ചു.യോഗ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രതീഷ്കുമാർ, ഒള്ളൂർ ദാസൻ,ഷീബ ശശി, ഷർമ്മിള എന്നിവർ ആശംസകൾ പറഞ്ഞു. 260 മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ സനാതന യോഗ ക്ലബ്ബ് 99 പോയിൻറ് നേടി ഓവറോൾ ചാമ്പ്യൻമാരായി.

ചിന്മയ ക്രീഡ കേന്ദ്ര യോഗാ ക്ലബ്ബ് 33 പോയൻ്റ് നേടി രണ്ടാം സ്ഥാനവും, കായണ്ണ കളരി ആൻഡ് യോഗ അക്കാദമി 26 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന യോഗവും, അനുമോദന പരിപാടിയുടേയും ഉദ്ഘാടനം യോഗാസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ: എ രാമാനന്ദൻ നിർവഹിച്ചു.

സമാപന പരിപാടിയിൽ യോഗാസോസിയേഷൻ ജില്ലാ കമ്മിറ്റി ജോയിൻ സെക്രട്ടറി സുധീഷ് സ്വാഗതം പറഞ്ഞു.

യോഗ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രതീഷ്കുമാർ അധ്യക്ഷനായി. ടി സജീവൻ,പി പി വിജിത്ത്,അബിജേഷ്.കെ, വി.പി രാജൻ എന്നിവർ ആശംസകൾ പറഞ്ഞു. വി എം ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221194/kozhikode-district-yoga-association-and-district-sports-council-jointly-organized-yogasana-sports-championship)