---
title: "അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം സംഘടിപ്പിച്ച പ്രതിഭകള്‍ക്ക് അനുമോദന സദസ് നടത്തി "
english_title: "Atholi Ottambalam Priyadarshini Granthalaya organized a felicitation session for the talents"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221266/atholi-ottambalam-priyadarshini-granthalaya-organized-a-felicitation-session-for-the-talents"
published_at: "2024-07-19T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669a72b8587a5_0000_ATTACH__.jpg"
keywords: []
---

# അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം സംഘടിപ്പിച്ച പ്രതിഭകള്‍ക്ക് അനുമോദന സദസ് നടത്തി 

> **Lead Summary:** **അത്തോളി : **അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം സംഘടിപ്പിച്ച പ്രതിഭകള്‍ക്ക് അനുമോദന സദസ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സുനില്‍ തിരുവങ്ങൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി : **അത്തോളി ഓട്ടമ്പലം പ്രിയദര്‍ശിനി ഗ്രന്ഥാലയം സംഘടിപ്പിച്ച പ്രതിഭകള്‍ക്ക് അനുമോദന സദസ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സുനില്‍ തിരുവങ്ങൂര്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ഫൗസിയ ഉസ്മാന്‍ അധ്യക്ഷയായി. എസ്.എസ്.എല്‍.സി, പ്ലസ് ടു, യു.എസ്.എസ്, എല്‍.എസ്.എസ് ഉന്നത വിജയികളെ പനാട്ടില്‍ അശോകന്‍ നമ്പ്യാര്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം നല്‍കി അനുമോദിച്ചു.

ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.ടി മനോജ് മുഖ്യ പ്രഭാഷണം നടത്തി.സുനില്‍ തിരുവങ്ങൂരിനുള്ള ഉപഹാരം കെ.എം രവീന്ദ്രന്‍ സമര്‍പ്പിച്ചു.

ഗ്രസ്ഥാലയം പ്രസിഡന്റ് വി.എം ഷാജി, സെക്രട്ടറി പി.എം ഷിബി, പ്രമോദ് പനാട്ടില്‍ സംസാരിച്ചു.കവിതാ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221266/atholi-ottambalam-priyadarshini-granthalaya-organized-a-felicitation-session-for-the-talents)