നടുവണ്ണൂർ : പൊതുപ്രവർത്തനത്തിന്റെ ഉത്തമമാതൃകയായി അര നൂറ്റാണ്ടുകാലം നടുവണ്ണൂരിലും പരിസര പ്രദേശങ്ങളിലും നിറഞ്ഞു നിന്ന എം.രാമുണ്ണി മാസ്റ്ററുടെ 22-ാം ചരമവാർഷിക ത്തിന്റെ ഭാഗമായി രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച അനുസ്മരണ സദസ്സ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. ആലി അദ്ധ്യക്ഷത വഹിച്ചു.
" വർത്തമാന കാലത്തെ രക്ഷാകർത്ത്യത്വം " എന്ന വിഷയത്തെ ആ സ് പദമാക്കി ഇ.ശശീന്ദ്രദാസ് പ്രഭാഷണം നടത്തി. യൂസഫ് നടുവണ്ണൂർ എം.എൻ. ദാമോദരൻ എന്നിവർ സംസാരിച്ചു.
വായനശാല ആരംഭിച്ച പുസ്തക സമാഹരണത്തിലേക്ക് കെ. അബ്ദുള്ള മാസ്റ്റർ, എൻ.കെ. അശോകൻ , പി.കെ.ബാലൻ മാസ്റ്റർ, ദിവ്യ പി.കെ, അമ്മത് പുനത്തിൽ, രമ ദേവി മംഗലശ്ശേരി, പ്രേമലത ടീച്ചർ, മോളി ഷബീന, , എം.വസന്തകുമാരി ,, ലീല ഭഗവത് കണ്ടി എന്നിവർ നൽകിയ പുസ്തകങ്ങൾ വായനശാല സെക്രട്ടറി ഏറ്റുവാങ്ങി.
A memorial meeting was organized as part of the 22nd death anniversary of M. Ramunni Master.