സൗജന്യ മാധ്യമ പരിശീലന ക്യാമ്പ്‌ 21 ന് ഞായറാഴ്ച; ട്രൂ വിഷൻ മാനേജിംഗ് എഡിറ്റർ കെ കെ ശ്രീജിത്ത് പങ്കെടുക്കും

സൗജന്യ മാധ്യമ പരിശീലന ക്യാമ്പ്‌  21 ന് ഞായറാഴ്ച; ട്രൂ വിഷൻ മാനേജിംഗ് എഡിറ്റർ കെ കെ ശ്രീജിത്ത് പങ്കെടുക്കും
Jul 19, 2024 08:19 PM | By Vyshnavy Rajan

അത്തോളി : അത്തോളി ന്യൂസ് റീഡേർസ് ഫോറം നിയോ സ്കാൻ ആൻ്റ് ലബോറട്ടറിയുടെ സഹകരണത്തോടെ സൗജന്യ മാധ്യമ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂലായ് 21 ന് ഞായർ രാവിലെ 10 ന് കുനിയിൽ കടവ് അൽ അഹ്സ കോപ്ലക്സിൽ അത്തോളി പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പ് പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ ഉദ്ഘാടനം ചെയ്യും.

ക്യാമ്പ് ഡയറക്ടർ സുനിൽ കൊളക്കാട് അധ്യക്ഷത വഹിക്കും.

ഓൺ ലൈൻ മീഡിയ സാധ്യതകളും പ്രതീക്ഷകളും ട്രൂ വിഷൻ മാനേജിംഗ് എഡിറ്റർ കെ കെ ശ്രീജിത്ത്,സോഷ്യൽ മീഡിയ കാലത്തെ മാധ്യമ പ്രവർത്തനം മുതിർന്ന മാധ്യമ പ്രവർത്തകൻ ഷിബു ടി ജോസഫ്, വാർത്തയും വീക്ഷണവും - അജീഷ് അത്തോളി ,വാർത്തയും സാങ്കേതികതയും - സുനിൽ കൊളക്കാട് , ലൈഫ് സ്ക്കിൽ വി പി സപ്ന എന്നിവർ ക്ലാസെടുക്കും.

പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ സമ്മാനിക്കും.

നിയോ ലാബ് മാനേജിംഗ് പാർട്ണർമാരായ സജി ഏലിയാസ് , വി . ഷിജു, കെ പി ഷിജിൽ എന്നിവർ മുഖ്യാതിഥികളാകും. അത്തോളി പ്രസ്സ് ക്ലബ് സെക്രട്ടറി എം കെ ആരിഫ് സ്വാഗതവും ആവണി എ എസ് നന്ദിയും പറയും. ക്യാമ്പിൽ പ്രവേശനം സൗജന്യം - ഫോൺ : 7907402225.

Free media training camp on 21st Sunday; True Vision Managing Editor KK Sreejith will participate

Next TV

Related Stories
തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്തമാക്കും

Mar 24, 2025 07:00 PM

തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്തമാക്കും

ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിനുളള പരിപാടികളില്‍ ആദ്യഘട്ടം എന്ന നിലയില്‍ പഞ്ചായത്തിലെ വിവിധ അങ്ങാടികളിലെ വ്യാപാരികളുടെ സഹകരണത്തോടെ...

Read More >>
  ആസിഡ് ആക്രമണം ; രക്ഷകനെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ച് ചിലര്‍

Mar 24, 2025 12:35 PM

ആസിഡ് ആക്രമണം ; രക്ഷകനെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ച് ചിലര്‍

ചെറുവണ്ണൂരില്‍ ആശുപത്രിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയെ ഉടൻ ചികിത്സക്ക് ആശുപത്രിയിൽ എത്തിക്കാൻ സാഹായത്തിനെത്തിയ പുതിയോട്ടില്‍ ലിതിനെ...

Read More >>
ഭാരത് സേവക്‌സമാജ് ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്

Mar 24, 2025 12:08 PM

ഭാരത് സേവക്‌സമാജ് ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് സേവക്‌സമാജ് നാടക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന ശ്രേഷ്ഠ പുരസ്‌കാരം ലിനീഷിന്. സിപിഐഎമ്മിന്റെയും...

Read More >>
   കൂട്ടാലിട കൂട്ടാലിട കെ.എസ്.ഇ.ബി. സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും

Mar 23, 2025 07:21 PM

കൂട്ടാലിട കൂട്ടാലിട കെ.എസ്.ഇ.ബി. സെക്ഷനില്‍ നാളെ വൈദ്യുതി മുടങ്ങും

കൂട്ടാലിട കെ.എസ്.ഇ.ബി. സെക്ഷനില്‍ നാളെ കേബിള്‍ വര്‍ക്ക് ഉള്ളതിനാല്‍ തിരുവോട് ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ (ഇടത്തില്‍ അമ്പലം തിരുവോട് പാലോളി റോഡ്)...

Read More >>
 നടുവണ്ണൂര്‍ മികച്ച ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുത്ത് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം

Mar 22, 2025 07:00 PM

നടുവണ്ണൂര്‍ മികച്ച ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുത്ത് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനത്തില്‍ പഞ്ചായത്തിലെ മികച്ച ഹരിത ഗ്രന്ഥാലയമായി തെരഞ്ഞെടുത്ത് രാമുണ്ണി മാസ്റ്റര്‍ ഗ്രന്ഥാലയം &...

Read More >>
ഇൻസ്പെയർ അവാർഡ് പൂനത്തിൽ നെല്ലിശ്ശേരി യുപി സ്കൂളിലെ കൊച്ചു മിടുക്കി ആയിഷ മാഹിറക്ക്

Mar 22, 2025 05:36 PM

ഇൻസ്പെയർ അവാർഡ് പൂനത്തിൽ നെല്ലിശ്ശേരി യുപി സ്കൂളിലെ കൊച്ചു മിടുക്കി ആയിഷ മാഹിറക്ക്

കേന്ദ്ര ഗവൺമെന്റിലെ ശാസ് ത്രസാങ്കേതിക വകുപ്പ് കുട്ടികളിലെ ശാസ്ത്ര നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ ഇൻസ്പെയർ അവാർഡ് പൂനത്തിൽ...

Read More >>
Top Stories