ബാലുശ്ശേരി: നന്മണ്ട ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ നന്മണ്ട ബാല ബോധിനിയിലെ മാട്ടുങ്ങല്‍ ബാലന്റെ മകന്‍ സുബീഷ് (41) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം.

ബാലുശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് എതിര്‍ ദിശയില്‍ വരികയായിരുന്ന സുബീഷിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് ജന്‍ ഔഷധിയില്‍ ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മാതാവ്: സുമ. ഭാര്യ രോഷ്നി. മകള്‍ ശിവനന്ദ. സഹോദരങ്ങള്‍: ജുബീഷ്, ദീപ.
A young man was killed when his private bus collided with his bike near Nanmanda High School grounds