നടുവണ്ണൂർ : മുഴുവൻ ജനങ്ങൾക്കും ഡിജിറ്റൽ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനായുള്ള ,സമ്പൂർണ്ണ ഡിജറ്റൽ സാക്ഷരത പ്രവർത്തനത്തിന് നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് തല വളണ്ടിയർമാർക്കുള്ള പരിശീലനം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.
ഡിജി കേരളം പരിപാടിയുടെ ഭാഗമായുള്ള സർവ്വെ നടപടികൾ ഇന്ന് ആരംഭിക്കുകയാണ് . പരീശീലന പരിപാടി ടി.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.
.ടി.സി.സുരേന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. അസി: സെക്രട്ടറി ഷിബിൻ കെ. കെ ക്ലാസ് നയിച്ചു.
നിഷ കെ.എം ,സുധീഷ് ചെറുവത്ത് ,കെ.കെ.ഷൈമ ,യശോദ തെങ്ങിട ,സൗദ കെ.കെ, രാമചന്ദ്രൻ പരപ്പിൽ എന്നിവർ സംസാരിച്ചു.. ബീനാ കാവിൽ സ്വാഗതവും ,സജീവൻ മക്കാട്ട് നന്ദിയും രേഖപ്പെടുത്തി.
A training program was organized in Naduvannur village panchayat for complete digital literacy activity