---
title: "അൺ എയ്ഡഡ് സ്കൂളുകളുടെ  ജില്ലാ ഇൻ്റർ സ്കൂൾ  ചെസ്, ഷട്ടിൽ ടൂർണമെൻ്റ്  29, 30 തീയ്യതികളിൽ "
english_title: "District Inter School Chess and Shuttle Tournament of Unaided Schools on 29th and 30th"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223530/district-inter-school-chess-and-shuttle-tournament-of-unaided-schools-on-29th-and-30th"
published_at: "2024-07-28T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a63f090a636_CHESS.jpg"
keywords: []
---

# അൺ എയ്ഡഡ് സ്കൂളുകളുടെ  ജില്ലാ ഇൻ്റർ സ്കൂൾ  ചെസ്, ഷട്ടിൽ ടൂർണമെൻ്റ്  29, 30 തീയ്യതികളിൽ 

> **Lead Summary:** **കോഴിക്കോട് :** കേരള റകഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ്റെ ( കെ.ആർ.എസ്.എം.എ) കീഴിലുള്ള അൺ എയ്ഡഡ് സ്കൂളുകളുടെ ജില്ലാ ഇൻ്റർ സ്കൂൾ ചെസ്, ഷട്ടിൽ ടൂർണമെൻ്റ് 29, 30 തീയ്യതികളിലായി കോഴിക്കോട് ബീച്ച്, ശ്രീ.ഗുജറാത്തി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

## Article Content

**കോഴിക്കോട് :** കേരള റകഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ്റെ ( കെ.ആർ.എസ്.എം.എ) കീഴിലുള്ള അൺ എയ്ഡഡ് സ്കൂളുകളുടെ ജില്ലാ ഇൻ്റർ സ്കൂൾ ചെസ്, ഷട്ടിൽ ടൂർണമെൻ്റ് 29, 30 തീയ്യതികളിലായി കോഴിക്കോട് ബീച്ച്, ശ്രീ.ഗുജറാത്തി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

മത്സരം 29.7.2024 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് റിട്ട പ്രിൻസിപ്പാളും കോഴിക്കോട് ജില്ലാ സ്പോഴ്സ് കൗൺസിൽ വൈസ് പ്രസിഡൻ്റുമായ ഡോ. റോയ് ജോൺ ഷട്ടിൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും.

കെ ആർഎസ്എംഎ സംസ്ഥാന ജനറൽ സെക്ര: മുജീബ് പൂളക്കൽ ചെസ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ഡോ.വിക്രമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ രഞ്ജീവ് കുറുപ്പ് ,ലുഖ്മാൻ, ദിനു കൃഷ്ണ, വിമല ജയരാജ് എന്നിവർ സംബന്ധിക്കും.

കൺവീനർ ഹർഷദ് എം ഷാ സ്വാഗതവും വർക്കിംഗ് സെക്രട്ടറി ടി.പി.മുനീർ നന്ദിയും രേഖപ്പെടുത്തും. ജില്ലയിലെ പതിനഞ്ച് സ്കൂളുകളിൽ നിന്നായി അമ്പതിൽ അധികം മത്സരാർത്ഥികൾ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിൽ പങ്കെടുക്കും. സമ്മാനദാനം 30.7.2024 ന് കെ ആർഎസ്എംഎ സംസ്ഥാന പ്രസി: രാഘവ ചേരാൾ നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223530/district-inter-school-chess-and-shuttle-tournament-of-unaided-schools-on-29th-and-30th)