---
title: "നാറാത്ത് സൗഹൃദം സ്വയം സഹായ സംഘത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു "
english_title: "The office of the Narath Sadhyam self-help group was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223659/the-office-of-the-narath-sadhyam-self-help-group-was-inaugurated"
published_at: "2024-07-29T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7256cf38d7_NARATH.jpg"
keywords: []
---

# നാറാത്ത് സൗഹൃദം സ്വയം സഹായ സംഘത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ഉള്ളിയേരി : **നാറാത്ത് സൗഹൃദം സ്വയം സഹായ സംഘം നാറാത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത സി നിർവ്വഹിച്ചു.

## Article Content

**ഉള്ളിയേരി : **നാറാത്ത് സൗഹൃദം സ്വയം സഹായ സംഘം നാറാത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജിത സി നിർവ്വഹിച്ചു.

സംഘം പ്രസിഡന്റ് മുഹമ്മദ് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചചടങ്ങിൽ മുഖ്യാതിഥിയായി ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് എൻ എം ബലരാമൻ പങ്കെടുത്തു.

പാലോറ ഹയർ സെക്കൻഡറി മുൻ പ്രിൻസിപ്പാൾ ടി പി ദിനേശൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, വിവിധ സംഘങ്ങളുടെ ഭാരവാഹികളായി ബാബുരാജ്,ചാലിൽ കരുണൻ, സതീഷ് കുമാർ ഈങ്ങയിൽ, സലീം വി വി, സുഭാഷ് ബാബു എന്നിവർ ആശംസയർപ്പിച്ചു.

സംഘം സെക്രട്ടറി ലിജീഷ് നിർമ്മാല്യം സ്വാഗതവും ട്രഷറർ സുരേഷ് സോപാനം നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223659/the-office-of-the-narath-sadhyam-self-help-group-was-inaugurated)