മൂലാട് : ഡി.വൈ.എഫ്.ഐ കോട്ടൂർ മേഖല പഠനക്യാമ്പ് മൂലാട് വേയപ്പാറയിൽ വെച്ച് നടന്നു.
1975-77 കാലഘട്ടത്തിലെ അടിയന്തരവസ്ഥ സമയത്ത് സമരഭടൻമാർ യോഗം ചേർന്നു എന്ന ചരിത്ര പ്രാധാന്യമുള്ള വേയപ്പാറയിൽ 47 വർഷങ്ങൾക്കുശേഷമാണ് മറ്റൊരു ക്യാമ്പയിൻ അരങ്ങേറുന്നത്. അതാവട്ടെ ഡി.വൈ.എഫ്.ഐയുടെ ബാനറിലും.
മേഖല പ്രസിഡന്റ് സഞ്ജയ് കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി:പി സി ഷൈജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു മുൻ സംസ്ഥാന കമ്മറ്റി അംഗം പി കെ അജീഷ് മാസ്റ്റർ പഠനക്യാമ്പിൽ ക്ലാസെടുത്തു
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുമേഷ്, ജില്ലാ കമ്മിറ്റി അംഗം പി എം അജിഷ ബ്ലോക്ക് ജോ:സെക്രട്ടറി അദിത്ത്, മുൻ ബ്ലോക്ക് സെക്രട്ടറി എം ചന്ദ്രൻ മാസ്റ്റർ എന്നിവർ ക്യാമ്പിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
മേഖല സെക്രട്ടറി എൻ രഞ്ജിത്ത് സ്വാഗതവും ട്രഷറർ സി കെ ജിഷാന്ത് നന്ദിയും പറഞ്ഞു. ക്യാമ്പ് മനോഹരമാക്കുന്നതിലും സംഘാടനത്തിലും പ്രാദേശിക പ്രവർത്തകർ നിർണായകപങ്ക് വഹിച്ചു
After the state of emergency, Moolad Veyapara became the venue for another organization camp