---
title: " കെ വി ഗംഗാധരൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു"
english_title: "KV Gangadharan organized the memorial service"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/223680/kv-gangadharan-organized-the-memorial-service"
published_at: "2024-07-29T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a72dbc22774_0000_ATTACH__.jpg"
keywords: []
---

#  കെ വി ഗംഗാധരൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **മൊടക്കല്ലൂർ : **ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ബ്രാഞ്ച് റെഡ് ക്രോസ് ജില്ലാ സെക്രട്ടറിയും ജെ ആർ സി സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ വി ഗംഗാധരന്റെ ഒന്നാം ചരമ വാർഷികത്തിൽ മൊടക്കല്ലൂർ എയുപി സ്കൂളിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**മൊടക്കല്ലൂർ : **ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ബ്രാഞ്ച് റെഡ് ക്രോസ് ജില്ലാ സെക്രട്ടറിയും ജെ ആർ സി സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ വി ഗംഗാധരന്റെ ഒന്നാം ചരമ വാർഷികത്തിൽ മൊടക്കല്ലൂർ എയുപി സ്കൂളിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച റെഡ് ക്രോസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ കെ വി ഗംഗാധരന്റെ പേരിൽ ജില്ലാതലത്തിൽ ഒരു റെഡ് ക്രോസ് അവാർഡ് സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു.

ഡോ. പി സുരേഷ് അനുസ്മരണ സന്ദേശം നൽകി. ദീപു മൊടക്കല്ലൂർ അനുസ്മരണ ഭാഷണവും ഷാൻ കട്ടിപ്പാറ സ്വാഗതവും രഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞു.

ബൈജു കൂമുള്ളി ,പിവി ഭാസ്കരൻ, ടി ഇ കൃഷ്ണൻ എം രാജൻ ബാലരാമൻ മഠത്തിൽ ടി എ അശോകൻ കെ കെ രാജൻ സലിം പുല്ലടി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/223680/kv-gangadharan-organized-the-memorial-service)