---
title: "മഞ്ഞപ്പുഴയുടെ തീരത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബത്തെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ചേര്‍ന്ന രക്ഷപ്പെടുത്തി"
english_title: "The family was rescued by the locals and the fire brigade after the water entered the banks of Manjapuzha"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/224026/the-family-was-rescued-by-the-locals-and-the-fire-brigade-after-the-water-entered-the-banks-of-manjapuzha"
published_at: "2024-07-30T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8984282bc9_0000_ATTACH__.jpg"
keywords: []
---

# മഞ്ഞപ്പുഴയുടെ തീരത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബത്തെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ചേര്‍ന്ന രക്ഷപ്പെടുത്തി

> **Lead Summary:** **ബാലുശ്ശേരി : **മഞ്ഞപ്പാലത്ത് മഞ്ഞപ്പുഴയുടെ തീരത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങി പോയ കുടുംബത്തെ നാട്ടുകാരും കൊയിലാണ്ടിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴസ് സംഘവും, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

## Article Content

**ബാലുശ്ശേരി : **മഞ്ഞപ്പാലത്ത് മഞ്ഞപ്പുഴയുടെ തീരത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങി പോയ കുടുംബത്തെ നാട്ടുകാരും കൊയിലാണ്ടിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴസ് സംഘവും, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

മഞ്ഞക്കടവ് വയലില്‍ ലൈജു, മകന്‍ കൗശിക് സുരേഷ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ പെയ്ത മഴയില്‍ വെള്ളം കയറി വീട്ടിനുള്ളില്‍ കുടുങ്ങിയത്.

ഗ്രേഡ് എഎസ്ടിഒ പി.കെ.ബാബു, ജാഹിര്‍,ജിനീഷ്‌കുമാര്‍, ഇര്‍ഷാദ്, ഡ്രൈവര്‍ രജിലേഷ്, ഹോം ഗാര്‍ഡ് ബാലന്‍, രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/224026/the-family-was-rescued-by-the-locals-and-the-fire-brigade-after-the-water-entered-the-banks-of-manjapuzha)